Friday, October 16, 2026

താരിഫ് യുദ്ധം സിനിമയിലേക്കും !വിദേശ സിനിമകൾക്ക് അമേരിക്കയിൽ 100 ശതമാനം താരിഫ് ! പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രമ്പ്

ഇറക്കുമതി ചുങ്കം വരുത്തി വച്ച പൊല്ലാപ്പുകൾ അവസാനിക്കുന്നതിന് മുന്നേ താരിഫ് യുദ്ധം സിനിമയിലേക്കും നീട്ടി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തി. അമേരിക്കയിലെ ചലച്ചിത്ര വ്യവസായം അതിവേഗം മരിച്ചുകൊണ്ടിരിക്കുകയാണ് എന്ന ന്യായം നിരത്തിയാണ് ട്രമ്പിന്റെ കടുത്ത നടപടി.

‘അമേരിക്കയിലെ ചലച്ചിത്ര വ്യവസായം അതിവേഗം മരിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് രാജ്യങ്ങള്‍ നമ്മുടെ ചലച്ചിത്ര പ്രവര്‍ത്തകരേയും സ്റ്റുഡിയോകളേയും പലവിധ പ്രോത്സാഹനങ്ങള്‍ വാഗ്ദാനം ചെയ്ത് അമേരിക്കയില്‍ നിന്ന് അകറ്റുകയാണ്. ഹോളിവുഡും അമേരിക്കയിലെ അനുബന്ധ മേഖലകളും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. മറ്റ് രാജ്യങ്ങളെല്ലാം ചേര്‍ന്നുള്ള പദ്ധതിയാണ് ഇത്. അതിനാല്‍ തന്നെ ഇത് ദേശീയസുരക്ഷയ്ക്ക് ഭീഷണിയായ വിഷയമാണ്.’ – ട്രമ്പ് സമൂഹ മാദ്ധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.

Related Articles

Latest Articles