Saturday, April 27, 2024
spot_img

ദേശീയതയ്‌ക്കൊപ്പം വീണ്ടും തത്വമയി! വീര സവർക്കറുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ കഥപറയുന്ന ‘സ്വാതന്ത്ര്യ വീർ സവർക്കർ’ എന്ന ചിത്രത്തിന്റെ പ്രത്യേക ബിഗ് സ്ക്രീൻ പ്രദർശനം തിരുവനന്തപുരത്ത്; പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിൽ മികച്ച പ്രതികരണം രജിസ്‌ട്രേഷൻ തുടരുന്നു

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര കാലത്ത് നാടിന്റെ മോചനത്തിനായി സ്വജീവിതം നൽകി പോരാടിയവരുടെ ത്യാഗം രാഷ്ട്രം ആദരവോടെയാണ് സ്‌മരിക്കുന്നത്. എന്നാൽ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തിന്റെ വില ഭാവനയിൽ പോലും ചിന്തിക്കാൻ കഴിയാത്ത ഒരു കൂട്ടർ ധീരദേശാഭിമാനികളെ രാഷ്ട്രീയ നേട്ടത്തിനായി അപമാനിക്കുന്നു. ഈ പ്രവണതയ്‌ക്കെതിരെ ഭാരതാംബയുടെ ഉത്തമ പുത്രനായ സ്വാതന്ത്ര്യ സമര സേനാനി വീര സവർക്കറുടെ ത്യാഗോജ്ജ്വല ജീവിതത്തിന്റെ കഥപറയുന്ന ചിത്രമായ ‘സ്വാതന്ത്ര്യ വീർ സവർക്കർ’ പ്രദർശനത്തിനെത്തുമ്പോൾ ഈ ദേശീയമുന്നേറ്റത്തിൽ നിന്ന് തത്വമയിക്ക് മാറിനിൽക്കാനാവില്ല. കശ്‌മീർ ഫയൽസ്, പുഴമുതൽ പുഴവരെ, ദി കേരളാ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് ശേഷം ‘സ്വാതന്ത്ര്യ വീർ സവർക്കർ’ എന്ന ചിത്രത്തിന്റെയും പ്രത്യേക സൗജന്യ പ്രദർശനമൊരുക്കുകയാണ് തത്വമയി. മാർച്ച് 28 വ്യാഴാഴ്‌ച വൈകുന്നേരം ആറുമണിക്ക് തിരുവനന്തപുരം ഏരീസ് പ്ലെക്‌സ് തീയറ്ററിലാണ് പ്രത്യേക പ്രദർശനം.

പ്രവേശനം മുൻ‌കൂർ രജിസ്‌ട്രേഷൻ മുഖേന മാത്രം. പ്രദർശനത്തിൽ പങ്കെടുക്കാനായി 9947848235 എന്ന നമ്പറിലോ 9074347848 എന്ന നമ്പറിലോ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും. രൺദീപ് ഹൂഡ സംവിധാനം ചെയ്‌ത്‌ അദ്ദേഹം തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് സ്വതന്ത്ര വീർ സവർക്കർ. സവർക്കാരായി അഭിനയിക്കാൻ അദ്ദേഹം ശ്രദ്ധേയമായ രൂപമാറ്റത്തിന് വിധേയനായിരുന്നു. മാർച്ച് 22 ന് തീയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ രണ്ടു ദിവസത്തെ കളക്ഷൻ 3.3 കോടി പിന്നിട്ടിരുന്നു.

Related Articles

Latest Articles