Wednesday, May 8, 2024
spot_img

റിപ്പബ്ളിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ലോട്ടിൽ നാരീശക്തി പുരസ്കാര ജേതാവ് കാർത്യായനി അമ്മ ;90 വയസ്സിനപ്പുറം നേടിയ നേട്ടങ്ങൾ ഈ അമ്മക്ക് നൽകിയത് ഒട്ടേറെ ബഹുമതികൾ

തിരുവനന്തപുരം : റിപ്പബ്ളിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ലോട്ടിൽ നാരീശക്തി പുരസ്കാര ജേതാവ് കാർത്യായനി അമ്മ. പ്രായം സെഞ്ച്വറി പിന്നിട്ട് കുതിക്കുമ്പോഴും ചേപ്പാട് മുട്ടത്തെ കൊച്ചുവീട്ടിലിരുന്ന് എല്ലാം അറിയുന്നുണ്ട് ഈ മുത്തശ്ശി. രാജ്യതലസ്ഥാനത്ത് കേരള ഫ്ലോട്ടിന്റെ ചക്രമുരുളുമ്പോൾ അതിന് മുന്നിൽ തലയെടുപ്പോടെ കാർത്യായനി അമ്മയുണ്ട്. 90 വയസ്സിനപ്പുറം നേടിയ നേട്ടങ്ങൾ ഈ അമ്മക്ക് നൽകിയത് ഒട്ടേറെ ബഹുമതികളാണ്.

രാജ്യത്തെ ഏറ്റവും മുതിർന്ന സാക്ഷരത പഠിതാവ്. അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്കുകാരി. കഴിഞ്ഞ സെപ്റ്റംബറിൽ പക്ഷാഘാതം വന്ന് അരക്ക് താഴെ തളർന്നു. രണ്ടാമത്തെ മകൾ അമ്മിണിക്കൊപ്പമാണ് താമസം.കേരളത്തിന്റെ ഫ്ലോട്ടിൽ കാർത്യായനിയെ ഉൾപെടുത്തിയത് സർക്കാരോ ജില്ലാ ഭരണകൂടമോ ഈ കുടുംബത്തെ അറിയിച്ചിട്ടില്ല. മാദ്ധ്യമങ്ങളിലൂടെയാണ് അവർ ഇക്കാര്യം അറിയുന്നത്.

Related Articles

Latest Articles