ജ​യ്ഷെ മു​ഹ​മ്മ​ദി​നു വേ​ണ്ടി റി​ക്രൂ​ട്മെ​ന്‍റ് ന​ട​ത്തി​യ ര​ണ്ട് ഭീ​ക​ര​ര്‍ പി​ടി​യി​ല്‍. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഭീകരരെ പിടികൂടിയത്. യു​പി പോ​ലീ​സ് മേ​ധാ​വി ഒ.​പി.​സിം​ഗാ​ണ് ​വി​വ​രം അ​റി​യി​ച്ച​ത്. അതേസമയം പുല്‍വാമ ആക്രമണം നടന്ന ഫെബ്രുവരി 14ന് മുൻപാണോ ഇ​വ​ര്‍ എ​ത്തി​യ​തെ​ന്ന് ഉറപ്പില്ലന്ന് സിംഗ് പറഞ്ഞു. കശ്മീര്‍ സ്വദേശികളാണ് പിടിയിലായത്. ഇ​വ​രു​ടെ കൈയ്യിന്‍ നിന്നും ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും. പോലീസ് മേധാവി വ്യക്തമാക്കി.

ജമ്മു കശ്മിര്‍ കുല്‍ഗാം സ്വദേശിയായ അഹമ്മദ്ദാണ് പിടിയിലായ ഒരാള്‍. പുല്‍വാമ സ്വദേശി അഖിത് അഹമ്മദ് മാലിക്കാണ് മറ്റൊരാള്‍. ഇതില്‍ ഷാനവാസാണ് ജെയ്ഷ് മുഹമ്മദ് സംഘടനയിലേയ്ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നത്. ഗ്രെനേഡുകള്‍ നിര്‍മ്മിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഇയാള്‍ വിദഗ്ദനാണെന്നും പോലീസ് വ്യക്തമാക്കി.