പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഭാരതത്തിൻ്റെ പ്രതികാര നടപടികൾ ഭയന്നു കഴിയുന്ന പാക്കിസ്ഥാൻ അതിർത്തിയിൽ സ്വന്തം വിമാനം വെടിവെച്ചിട്ടു ! വൈകുന്നേരം നിയന്ത്രണ രേഖക്ക് സമീപം പറന്ന് ഇന്ത്യൻ സേനയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്ന പാക്കിസ്ഥാൻ എയർ ഫോഴ്‌സിൻ്റെ യുദ്ധ വിമാനമാണ് പാക് പട്ടാളത്തിൻ്റെ വെടി വെപ്പിൽ തകർന്നു വീണത് .പൈലറ്റ് രക്ഷപ്പെട്ടു എന്നാണ് പ്രാഥമിക വിവരം.അബദ്ധം മനസിലായ പാക് പ്രതിരോധ വൃത്തങ്ങൾ സംഭവം മൂടിവയ്ക്കാൻ ശ്രമിച്ചെങ്കിലും വാർത്ത പുറത്തായത് പാക്കിസ്ഥാന് നാണക്കേടായി.

പുൽവാമയ്ക്ക് ശേഷം ഏത് നിമിഷവും ഇന്ത്യയിൽ നിന്നുള്ള ആക്രമണം പ്രതീക്ഷിക്കുകയാണ് പാക് സർക്കാരും പട്ടാളവും.അതിർത്തിയിലെ ജനങ്ങളോട് ബങ്കറുകൾ പണിയാനും ആശുപത്രിയിൽ സൈനികർക്ക് പ്രത്യേക വാർഡുകൾ നീക്കിവയ്ക്കാനും സർക്കാർ ആവശ്യപ്പെട്ടു കഴിഞ്ഞു .വേണ്ടത്ര അന്വേഷണമോ നിരീക്ഷണമോ ഇല്ലാതെ സ്വന്തം വിമാനം തന്നെ വെടിവച്ചു വീഴ്ത്തിയത് പരസ്യമായി വീരവാദം മുഴക്കിയെങ്കിലും ആശങ്കയിലും ഭയത്തിലുമാണ് പാക്കിസ്ഥാൻ കഴിയുന്നതെന്നതിൻ്റെ തെളിവാണെന്നാണ് ഇന്ത്യൻ നിരീക്ഷകരുടെ അഭിപ്രായം.