Sunday, September 20, 2026

’65 ലക്ഷം നൽകിയില്ലെങ്കിൽ അപായപ്പെടുത്തും; പിന്നാലെ ഞങ്ങളുടെ ആള്‍ക്കാരുണ്ട്’, ഓണം ബംബറടിച്ച ജയപാലന് പോപ്പുലർഫ്രണ്ടിന്റെ പേരിൽ ഭീഷണിക്കത്ത്

കൊച്ചി: 12 കോടിയുടെ തിരുവോണം ബംബറടിച്ച കൊച്ചി മരട് സ്വദേശി ജയപാലന് ഭീഷണിക്കത്ത്. 65 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ക്വട്ടേഷന്‍ നല്‍കി അപായപ്പെടുത്തുമെന്നാണ് കത്തില്‍ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ട് കേരള കണ്ണൂര്‍ എന്നെഴുതിയാണ് ഭീഷണിക്കത്ത് ആരംഭിക്കുന്നത്. കണ്ണൂര്‍ ഭാഷാശൈലിയിലാണ് കത്ത് എഴുതിയത്. കത്തില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും കത്തില്‍ നല്‍കിയിട്ടുണ്ട്. കത്ത് കിട്ടിയ കാര്യം വേറെയാരും അറിയരുതെന്ന് എഴുതിയിട്ടുണ്ട്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും കത്തില്‍ നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ജയപാലന്‍ മരട് പൊലീസില്‍ പരാതി നല്‍കി. 15 ദിവസത്തിനകം പണം നല്‍കണമെന്നും അല്ലെങ്കില്‍ ലോട്ടറിയടിച്ച തുക അനുഭവിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണിക്കത്തില്‍ പറയുന്നു. ജീവിതം വഴിമുട്ടിയ 70കാരനും ഭാര്യക്കും സ്ഥലം വാങ്ങാനാണ് പണമെന്നും കത്തില്‍ പറയുന്നു. ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ ജയപാലന്‍ മരട് പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി. ബിജെപി പ്രവർത്തകൻ കൂടിയാണ് ജയപാലന്‍.

Related Articles

Latest Articles