Saturday, September 19, 2026

രാജ്യാന്തര യാത്രക്കാരായ അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇനി കോവിഡ് പരിശോധന വേണ്ട; നിർണായക തീരുമാനവുമായി കേന്ദ്രം

അഞ്ചു വയസ്സിന് താഴെയുള്ള രാജ്യാന്തര യാത്രക്കാരായ കുട്ടികളെ കോവിഡ്​ (Covid) പരിശോധനയിൽ നിന്ന് ഒഴിവാക്കി കേന്ദ്ര സർക്കാർ. യാത്ര പുറപ്പെടുന്നതിന് മുമ്ബും ശേഷവുമുള്ള കോവിഡ് പരിശോധനയില്‍ നിന്നാണ് കുട്ടികളെ ഒഴിവാക്കിയത്.

അതേസമയം എത്തിച്ചേരുമ്പോഴോ ഹോം ക്വാറൻറീൻ സമയത്തോ കോവിഡ്​ ലക്ഷണം കണ്ടാൽ പരിശോധനക്ക്​ വിധേയരാകണം. വരുന്നവർ വാക്സിനേഷൻ പൂർത്തിയാക്കി 15 ദിവസം കഴിഞ്ഞിരിക്കണം. ഇന്ന് മുതൽ പുതിയ നടപടിക്രമങ്ങൾ പ്രാബല്യത്തിൽ വരും. ഭാഗികമായി വാക്സിനെടുത്തവരോ, വാകസിനെടുക്കാത്തവരോ ആണെങ്കില്‍ പരിശോധനയ്ക്കായി സാമ്പിള്‍ സമര്‍പ്പിക്കണം. അതിനുശേഷം മാത്രമേ എയർപോർട്ടിൽ നിന്ന് പുറത്തുപോകാവൂ. നിലവിലെ മാർഗനിർദേശ പ്രകാരം യാത്രക്കാര്‍ പൂർണമായി വാക്സിനേഷൻ എടുത്തവരാണെങ്കില്‍ അവരെ വിമാനത്താവളം വിടാൻ അനുവദിക്കും.

Related Articles

Latest Articles