Wednesday, September 30, 2026

ആലപ്പുഴ തണ്ണീർമുക്കം ബണ്ട് ഇന്ന് തുറക്കും;ഇത്തവണ ബണ്ട് തുറന്നത് ഒരുമാസം മുൻപേ,തീരുമാനം കൃഷി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

ആലപ്പുഴ തണ്ണീർമുക്കം ബണ്ട് ഇന്ന് തുറക്കും.കൃഷി മന്ത്രി പി. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉപദേശക സമിതി യോഗത്തിലാണ് ബണ്ട് തുറക്കാൻ തീരുമാനമായത്.കഴിഞ്ഞ വർഷങ്ങളിൽ ഉള്ളതിനേക്കൾ ഒരുമാസം നേരത്തെയാണ് ഇത്തവണ ബണ്ട് തുറന്നത്.നേരത്തെ ബണ്ട് തുറന്നത് കൃഷിക്ക് അനുകൂലമാണെന്നാണ് കണ്ടെത്തൽ.

അതേസമയം ഇനിയും കൊയ്ത്ത് പൂർത്തിയാക്കാനുള്ള പാടശേഖരങ്ങളിലെ കൊയ്ത്ത് പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം ഓരു ജലം കയറാത്ത സംവിധാനം ഉറപ്പാക്കണമെന്നും ജില്ല കളക്ടർ ഹരിത വി. കുമാർ നിർദ്ദേശം നൽകിയിട്ടുണ്ട്.അടുത്ത വർഷം മുതൽ കൃത്യമായി കാർഷിക കലണ്ടർ അനുസരിച്ച് കൃഷി ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ കൃഷി ഓഫീസർക്കും ബന്ധപ്പെട്ട മറ്റു വകുപ്പു ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.

Related Articles

Latest Articles