Saturday, October 3, 2026

മഹാരാഷ്ട്രയിൽ ക്ഷേത്രത്തിന് മുകളിലേക്ക് മരം വീണ് ഏഴ് പേർക്ക് ദാരുണാന്ത്യം;30 പേർക്ക് പരിക്ക്

മഹാരാഷ്ട്ര:അകോലയിൽ ക്ഷേത്രത്തിന് മുന്നിലെ ഷെഡിന് മുകളിലേക്ക് മരം മറിഞ്ഞ് വീണ് ഏഴ് പേർക്ക് ദാരുണാന്ത്യം.30ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്.

ക്ഷേത്രത്തിൽ പ്രാർത്ഥന നടക്കുന്നതിനിടെ ശക്തമായ കാറ്റിലും മഴയെയും തുടർന്ന് വേപ്പ് മരം കടപുഴകി വീഴുകയായിരുന്നു. തകര കൊണ്ടുണ്ടാക്കിയ ഷെഡിന് മുകളിലേക്കാണ് മരം വീണത്. നാൽപതോളം പേരാണ് ഈ സമയം ഷെഡിലുണ്ടായിരുന്നത്. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സഹായ ധനം നൽകുമെന്ന് ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.

Related Articles

Latest Articles