Tuesday, October 13, 2026

മാപ്പ് പറഞ്ഞ് വിമാനക്കമ്പനി!!മുവാൻ വിമാനാപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജെജു എയര്‍ലൈന്‍സ് സിഇഒ ; പ്രസ്താവന പുറത്തിറക്കി

സോള്‍: ദക്ഷിണ കൊറിയയെ നടുക്കിയ വിമാനദുരന്തത്തിൽ മാപ്പ് പറഞ്ഞ് വിമാനക്കമ്പനിയായ ജെജു എയര്‍ലൈന്‍സ് രംഗത്തെത്തിയതിന് പിന്നാലെ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കമ്പനി സിഇഒ കിം ഈ ബേ. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രസ്താവനയില്‍ കിം വ്യക്തമാക്കി.
അപകടത്തിന്റെ യഥാര്‍ഥ കാരണമെന്താണെന്നോ എങ്ങനെയാണ് ദുരന്തം സംഭവിച്ചതെന്നോ വ്യക്തമല്ല, എങ്കിലും അപകടത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി കിം പ്രസ്താവനയില്‍ ലൂടെ പറഞ്ഞു. സാധ്യമായതെന്തും ചെയ്യുമെന്നായിരുന്നു നേരത്തെ വിമാനക്കമ്പനി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

അപകടത്തിന് പിന്നാലെ ജെജു വെബ്സൈറ്റില്‍ പൊതുമാപ്പ് നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുഃഖസൂചകമായി ജെജു എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്സൈറ്റ് മിനിമല്‍ ഡിസൈനിലേക്ക് മാറുകയും ചെയ്തു. എമര്‍ജന്‍സി പ്രോട്ടോക്കോള്‍ നടപ്പിലാക്കിയതായും അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നിലവില്‍ സൈന്യവുമായി സഹകരിച്ചുള്ള അടിയന്തര രക്ഷാപ്രവര്‍ത്തന സര്‍വീസ് മാത്രമാണ് ജെജു എയര്‍ നടക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

പ്രാദേശിക സമയം രാവിലെ 09.07-ഓടെയാണ് ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം മുവാനില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു. വിമാനത്തിലെ 175 യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയന്‍ പൗരന്‍മാരും രണ്ടുപേര്‍ തായ്​ലൻഡ് സ്വദേശികളുമാണെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles