Monday, May 6, 2024
spot_img

സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റിനെ വി​ചാ​ര​ണ ചെയ്യാനൊരുങ്ങി സൈന്യം ! സൈനി​ക ഇ​ട​പെ​ട​ലി​ന് പോലും മടിക്കി​ല്ലെ​ന്ന മുന്നറിയിപ്പുമായി പശ്ചി​മ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളു​ടെ കൂട്ടാ​യ്മ; യുദ്ധം പുകയുന്ന നൈജർ

​നിയ​മി: നൈ​ജ​റി​ൽ സൈനിക അ​ട്ടി​മ​റി​യി​ലൂ​ടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ബാ​സൂ​മി​നെ രാജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന് വി​ചാ​ര​ണ ചെ​യ്യു​മെ​ന്ന് സൈന്യമറിയിച്ചു. 63കാ​ര​നാ​യ ബാ​സൂ​മും കു​ടും​ബ​വും ജൂ​ലൈ 26ലെ ​അ​ട്ടി​മ​റി​ക്കു​ശേ​ഷം നി​യ​മി​യി​ലെ പ്ര​സി​ഡ​ന്റി​ന്റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ത​ട​വി​ലാ​ണ്. 2011 മുതല്‍ സൈനിക മേധാവിയായ ജനറല്‍ അബ്ദുറഹ്‌മാനെ ഷിയാമി യുടെ നേതൃത്വത്തിലായിരുന്നു അട്ടിമറി. ഭരണഘടന റദ്ദുചെയ്യുകയും ഭരണഘടനാസ്ഥാപനങ്ങള്‍ പിരിച്ചുവിടുകയും ചെയ്ത സൈന്യം തലസ്ഥാനമായ നിയാമെയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ച് മുദ്രവെച്ചു. നിലവിലെ ഭരണകൂടത്തിന് അന്ത്യംകുറിക്കുകയാണെന്നാണ് ഷിയാമി ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു

ആഭ്യന്തര വിഷയമാണെന്നും വിദേശരാജ്യങ്ങള്‍ ഇടപെടരുതെന്നും പറഞ്ഞ ഷിയാമി രാഷ്ട്രീയ അനിശ്ചിതത്വം അവസാനിക്കുന്നതുവരെ വ്യോമ-കര അതിര്‍ത്തികള്‍ അടയ്ക്കുകയാണെന്നും പ്രഖ്യാപിച്ചു. പിന്നാലെ ജനറല്‍ അബ്ദുറഹ്‌മാനെ ഷിയാമി പുതിയ നേതാവായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.

അതെ സമയം സി​വി​ലി​യ​ൻ ഭ​ര​ണം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ശ്ചി​മ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളു​ടെ കൂട്ടാ​യ്മ നൈ​ജ​റി​നു​മേ​ൽ സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രിക്കുകയാണ്. സൈ​നി​ക ഇ​ട​പെ​ട​ലി​ന് പോലും മടിക്കി​ല്ലെ​ന്നാ​ണ് കൂട്ടായ്മയുടെ മു​ന്ന​റി​യി​പ്പ്. ഒ​രു​കൂ​ട്ടം നൈ​ജീ​രി​യ​ൻ ഇ​സ്‍ലാ​മി​ക പ​ണ്ഡി​ത​ർ നൈ​ജ​റി​ലെ സൈ​നി​ക നേ​താ​വ് അ​ബ്ദു​റ​ഹ്മാ​ൻ ചി​യാ​നി​യു​മാ​യി നി​യ​മി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഈ കൂടിക്കാഴ്ചയിൽ പ​ശ്ചി​മ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യു​മാ​യി നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക്ക് ചി​യാ​നി ​സ​മ്മ​തി​ച്ച​താ​യി അ​വ​ർ അ​റി​യി​ച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാ​സൂ​മി​നെ വി​ചാ​ര​ണ ചെ​യ്യു​മെ​ന്ന സൈ​ന്യ​ത്തി​ന്റെ പ്ര​ഖ്യാ​പ​നം.

അതെ സമയം ആഭ്യന്തര സംഘർഷം രൂക്ഷമായ നൈജറിൽ നിന്ന് ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് ഒഴിയണമെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നൈജറിലെ സ്ഥിതിഗതികൾ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അതിർത്തി കടന്ന് യാത്ര ചെയ്യുന്നവർ ആവശ്യമായ മുൻകരുതലുകളെടുക്കണമെന്നും ആവശ്യമായ സുരക്ഷ ഉറപ്പു വരുത്തണമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു .

Related Articles

Latest Articles