Saturday, April 27, 2024
spot_img

ഒടുവിൽ ആശ്വാസ വാർത്ത; ഒക്ടോബർ, നവംബർ മാസത്തെ ക്ഷേമ പെൻഷൻ ഡിസംബറിൽ നൽകും

തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുടിശ്ശികയായ ക്ഷേമ പെൻഷൻ ഡിസംബർ രണ്ടാം വാരം നൽകും. ഒക്ടോബർ, നവംബർ മാസങ്ങളിലെ തുകയാണ് ഒന്നിച്ച് നൽകുക. ഇതിനായി ധനവകുപ്പ് 1800 കോടി രൂപ അനുവദിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും.ഡിസംബർ മാസത്തെ ക്ഷേമ പെൻഷൻ ഡിസംബർ അവസാന വാരവും നൽകാനാണ് ശ്രമം.

കഴിഞ്ഞ രണ്ട് മാസങ്ങളായി പെൻഷൻ മുടങ്ങിയത് ഇതിനെ ആശ്രയിച്ച് കഴിയുന്ന നിരവധി പേരെ പ്രതിസന്ധിയിലാക്കിയിരുന്നു. വലിയ പ്രതിഷേധങ്ങൾക്കും പെൻഷൻ മുടക്കം വഴിവെച്ചിരുന്നു.
ക്ഷേമ പെൻഷൻ പട്ടികയിൽ നിരവധി അനർഹർ കയറിക്കൂടിയിട്ടുണ്ടെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് പ്രതികരിച്ചത്. ഇത്തരക്കാരെ കണ്ടെത്തി ഒഴിവാക്കും. അനർഹർ പെൻഷൻ പട്ടികയിൽ കയറിക്കൂടിയത് സംസ്ഥാനത്തിന് വലിയ ബാധ്യതയുണ്ടാക്കുന്നതായും ധനമന്ത്രി പറഞ്ഞിരുന്നു.

Related Articles

Latest Articles