Friday, April 19, 2024
spot_img

ഓസ്ട്രേലിയന്‍ ഓപ്പണിൽ നൊവാക് വസന്തം;ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കും തിരികെയെത്തി

മെൽബൺ : ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻഡ് സ്‍ലാം കിരീടം നൊവാക് ജോക്കോവിച്ച് നേടി . ഫൈനലിൽ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ കടുത്ത പോരാട്ടത്തിനൊടുവിലാണ് സെർബിയൻ താരം തകർത്തത്. സ്കോർ– 3-6, 6-7(4-7), 6-7(5-7). ജോക്കോവിച്ചിന്റെ കരിയറിലെ പത്താം ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടമാണ് ഇന്ന് സ്വന്തമാക്കിയത്.

ഇന്നത്തെ കിരീടനേട്ടത്തോടെ ഗ്രാൻഡ് സ്‍ലാം നേട്ടത്തിൽ 22–ാം വിജയവുമായി ജോക്കോവിച്ച് റാഫേൽ നദാലിന്റെ റെക്കോർഡിനോടൊപ്പമെത്തി. ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കും ജോക്കോവിച്ച് തിരികെയെത്തി.

ആദ്യ സെറ്റിൽ വളരെ എളുപ്പത്തിൽ 3–6 എന്ന സ്‌കോറിന് ഗ്രീക്ക് താരത്തെ കീഴടക്കിയ ജോക്കോവിച്ചിന് പിന്നീട് കാര്യങ്ങൾ കഠിനമായി. രണ്ടാം സെറ്റിൽ തിരിച്ചുവന്ന സിറ്റ്സിപാസ് മികച്ച പ്രകടനം പുറത്തെടുത്തു. രണ്ടാം സെറ്റ് 6–6 എന്ന നിലയിലായതോടെ കളി ടൈ ബ്രേക്കറിലേക്കു നീണ്ടു. 7–4നാണ് രണ്ടാം സെറ്റ് ജോക്കോവിച്ച് സ്വന്തമാക്കിയത്.

മൂന്നാം സെറ്റും ടൈ ബ്രേക്കറിലാണ് ജോക്കോവിച്ച് നേടിയത്. 5–7നായിരുന്നു ജോക്കോ മൂന്നാം സെറ്റ് വിജയിച്ചത്.

Related Articles

Latest Articles