Friday, April 26, 2024
spot_img

പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തെ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല; ഇനി ചെയ്യുകയുമില്ല; കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

ജമ്മു : പുൽവാമ ഭീകരാക്രമണത്തിനു കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തെ നാഷണൽ കോൺഫറൻസ് പാർട്ടി ഒരിക്കലും ചോദ്യം ചെയ്തിട്ടില്ലെന്ന് പാർട്ടി വക്താവും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള വ്യക്തമാക്കി.സർജിക്കൽ സ്ട്രൈക്കിന്റെ വിഡിയോ ദൃശ്യങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിടണമെന്ന് കോൺഗ്രസ് നേതാവ് റാഷിദ് ആൽവി ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഒമർ അബ്ദുള്ള.

നേരത്തെ മിന്നലാക്രമണത്തിന്റെ വിഡിയോ ഉണ്ടെങ്കിൽ കേന്ദ്രസർക്കാർ പുറത്തുവിടണമെന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ ആവശ്യത്തെ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് റാഷിദ് ആൽവി രംഗത്തെത്തിയത്.

വിഡിയോ പുറത്തുവിടണമെന്ന ആവശ്യം കോൺഗ്രസിന്റെ ആഭ്യന്തര വിഷയമാണെന്നും മിന്നലാക്രമണത്തെ നാഷണൽ കോൺഫറൻസ് പാർട്ടിചോദ്യം ചെയ്തിട്ടില്ലെന്നും ഇനി ചെയ്യുകയുമില്ലെന്നും ബനിഹാലിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മാദ്ധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം വ്യക്തമാക്കിയത്.

Related Articles

Latest Articles