Thursday, May 2, 2024
spot_img

പൊങ്കാലയ്ക്കുപയോഗിക്കുന്ന ചുടുകല്ലിൽ പൂവണിയും ആയിരങ്ങളുടെ ഭവന സ്വപ്‌നങ്ങൾ!!,
ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കായി കോർപ്പറേഷൻ ശേഖരിക്കും

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഭവനങ്ങളുടെ നിർമാണത്തിനുപയോഗിക്കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. ശുചീകരണ വേളയിൽ കല്ല് ശേഖരിക്കാനായി പ്രത്യേക സ്‌ക്വാഡിനെ രൂപീകരിച്ചു. കല്ല് അനധികൃതമായി ശേഖരിക്കുന്നവര്‍ക്ക് പിഴ ശിക്ഷ ലഭിക്കും.

പൊങ്കാലയോടനുബന്ധിച്ച് ഭക്തജനങ്ങളുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ ശുചിമുറികൾ സജ്ജമാക്കും. പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന മൺപാത്രങ്ങളിലെ മായം പരിശോധിക്കാൻ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചെന്നും മേയർ പറഞ്ഞു. പൊങ്കാല ശുചീകരണത്തിനുള്ള വാഹനങ്ങളും ഫ്ലാഗ് ഓഫ് ചടങ്ങുകൾ ഇന്ന് മേയറിന്റെ നേതൃത്വത്തിൽ നടന്നു .

അതെ സമയം ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്റെ തലപ്പത്ത് ആദ്യമായി ഒരു വനിത അദ്ധ്യക്ഷയായി എത്തിയ ശേഷമുള്ള പൊങ്കാല എന്ന പ്രത്യേകതയോടെ ഇത്തവണത്തെ പൊങ്കാല ചരിത്രത്തിൽ സ്ഥാനം നേടിക്കഴിഞ്ഞു. ഭക്തജനങ്ങൾക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർപേഴ്സൺ‌ ഗീതാകുമാരി പറഞ്ഞു. ആയിരങ്ങൾ ഒഴുകിയെത്തുന്നത് പരിഗണിച്ച് ക്ഷേത്രത്തിലെ ദർശനസമയവും നീട്ടിയിട്ടുണ്ട്.

Related Articles

Latest Articles