Friday, May 10, 2024
spot_img

യുവനടിയെ വിമാനത്തിൽ വച്ച് അപമാനിച്ച കേസ്; അറസ്റ്റ് തടയണമെന്ന പ്രതിയുടെ ഹർജി തള്ളി; ആന്റോക്കെതിരെ ചുമത്തിരിക്കുന്നത് ഗുരുതര വകുപ്പുകളെന്ന് കോടതി

കൊച്ചി: വിമാനത്തിൽവച്ച് യുവനടിയെ അപമാനിച്ച കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതി സി.ആർ. ആന്റോ സമർപ്പിച്ച ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളി. പ്രതിക്കെതിരെ ചുമത്തിരിക്കുന്നത് ഗുരുതര വകുപ്പുകളാണെന്ന് കോടതി നിരീക്ഷിച്ചു. തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും സീറ്റിനെ ചൊല്ലി മാത്രമാണ് തർക്കമുണ്ടായതെന്നും അതു പരിഹരിച്ചിരുന്നെന്നുമായിരുന്നു ആന്റോയുടെ വാദം. ജാമ്യഹർജി തീർപ്പാക്കുന്നതിനു മുമ്പു തന്റെ അറസ്റ്റ് തടയണമെന്ന ഉപഹർജിയും ആന്റോ സമർപ്പിച്ചിരുന്നു. ഈ ഹർജിയാണ് കോടതി തള്ളിയത്. അടുത്ത ചൊവ്വാഴ്ച ആന്റോയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും.

സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നെടുമ്പാശേരി പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. എന്നാൽ അങ്ങനെയൊരു സംഭവം വിമാനത്തിൽ ഉണ്ടായിട്ടില്ലെന്നാണ് ആന്റോ ജാമ്യാപേക്ഷയിൽ പറയുന്നത്. ഗ്രൂപ്പ് ടിക്കറ്റിലാണ് താൻ വിമാനത്തിൽ യാത്ര ചെയ്തത്. വിൻഡോ സീറ്റിൽ ഇരിക്കുന്ന സമയത്തു നടി അതു തന്റെ സീറ്റാണെന്ന് പറഞ്ഞു. തുടർന്ന് അതുമായി ബന്ധപ്പെട്ടു ചെറിയ തർക്കങ്ങൾ ആ സമയത്ത് ഉണ്ടായി. എന്നാൽ വിമാനത്തിലെ ജീവനക്കാർ എത്തി ആ പ്രശ്നം പരിഹരിക്കുകയും നടിക്ക് മറ്റൊരു സീറ്റ് നൽകുകയും ചെയ്തു. അതിനുശേഷം പരാതി ഒന്നുമില്ലാതെ യാത്ര തിരിച്ചെന്നും പിന്നീട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് കണ്ടപ്പോഴാണ് ഇത്തരത്തിൽ പരാതിയുണ്ടെന്ന കാര്യം അറിയുന്നതെന്നും ആന്റോ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞു.

Related Articles

Latest Articles