Friday, May 17, 2024
spot_img

സഹയാത്രികനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് ; മരിച്ചയാളെ തിരിച്ചറിഞ്ഞു

കോഴിക്കോട് : കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. ആന്ധ്ര സ്വദേശിയായ റഫീഖാണ് മരിച്ചത്. തിരുവനന്തപുരത്തെ ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായിരുന്നു മരിച്ച റഫീഖ്. സംഭവത്തെ തുടർന്ന് പ്രതിയായ തമിഴ്‌നാട് സ്വദേശി സോനമുത്തുവിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മലബാർ എക്പ്രസിലാണ് സംഭവം നടന്നത്. ഇരുവരും തമ്മിൽ തീവണ്ടിയിൽ വച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് . ട്രെയിനിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാർ പ്രതിയെ പിടികൂടുകയും തുടർന്ന് തീവണ്ടി കോഴിക്കോട് എത്തിയപ്പോൾ ഇയാളെ പോലീസിന് കൈമാറുകയുമായിരുന്നു

Related Articles

Latest Articles