Thursday, December 7, 2023
spot_img

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ്; നടൻ ഷിയാസ് കരീം അറസ്റ്റിൽ; രാവിലെ 11 മണിക്ക് ഹാജരാക്കുമെന്ന് പോലീസ്

കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ നടനും ടെലിവിഷൻ താരവുമായ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെ 11 മണിയോടെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. പീഡനം, ലൈംഗികാതിക്രമം, സാമ്പത്തിക കുറ്റകൃത്യം എന്നീ വകുപ്പുകൾ പ്രകാരമാണ് ഷിയാസിനെതിരെ കേസെടുത്തിരിക്കുന്നത്.

ചെന്നൈയിൽ വച്ച് പിടിയിലായതിന് ശേഷം ഷിയാസിനെ പോലീസ് ചന്ദേരയിലെത്തിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ദുബായിൽ നിന്ന് വന്ന ഷിയാസ് ചെന്നൈ വിമാനത്താവളത്തിൽ വച്ച് പോലീസിന്റെ പിടിയിലായത്. ചെന്നൈ വഴി കേരളത്തിലേക്ക് എത്താനായിരുന്നു ഷിയാസിന്റെ ശ്രമം. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞുവച്ച് ചന്ദേര പോലീസിന് കൈമാറുകയായിരുന്നു.

Related Articles

Latest Articles