Saturday, April 27, 2024
spot_img

വർഷത്തിൽ രണ്ടു പ്രാവശ്യം മാത്രം മനുഷ്യർ പ്രവേശിക്കുന്ന കാവ്! കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ക്ഷേത്രത്തിന്റെ സവിശേഷതകൾ…

പരിസ്ഥിതിയുടെയും വിശ്വാസത്തിന്റെയും സംരക്ഷിതകേന്ദ്രങ്ങളാണു കാവുകൾ. ഇവിടെ ഒടിഞ്ഞു വീഴുന്ന മരങ്ങൾ പോലും വിറകിനെടുക്കാതെ മണ്ണോടു ചേരാൻ അനുവദിക്കണമെന്നാണു വിശ്വാസം.കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ പഞ്ചായത്തിലാണ്‌ പുരാതനമായ കൊട്ടിയൂർ ക്ഷേത്രം. വനവാസികള്‍ മുതൽ ബ്രാഹ്മണര്‍ വരെയുള്ളവരാണ് ഈ ക്ഷേത്രത്തിലെ ചടങ്ങുകള്‍ നടത്തുന്നത്.

ഈ ക്ഷേത്രത്തെ ‘ദക്ഷിണകാശി എന്നു വിശേഷിപ്പിക്കാറുണ്ട്. കൊട്ടിയൂരിൽ രണ്ടു ക്ഷേത്രങ്ങളാണുള്ളത് . ഇക്കരെ കൊട്ടിയൂരും അക്കരെ കൊട്ടിയൂരും. പണ്ടത്തെ ആചാരങ്ങളിൽ ലവലേശം മാറ്റമില്ലാതെ ആചരിക്കുന്ന ഒരപൂർവ്വ ക്ഷേത്രമാണ്‌ കൊട്ടിയൂർ ക്ഷേത്രം. ഇക്കരെ കൊട്ടിയൂരിൽ മാത്രമാണ് നിത്യ പൂജ ഉള്ളത് . അക്കരെ കൊട്ടിയൂരിൽ ക്ഷേത്രമില്ല.കൊട്ടിയൂർ ക്ഷേത്രത്തിലെ അത്ഭുതം ജനിപ്പിക്കുന്ന ഒരു ചടങ്ങാണ് പ്രക്കൂഴ ദിവസം രാത്രി ആയില്യാർ കാവിൽ നടക്കുന്ന നിഗൂഢ പൂജ.

ഗോത്രാചാര രീതിയുടെ ഒരു നിഴൽ ചടങ്ങാണ് ആയില്യാർ കാവിലെ പൂജ. പടിഞ്ഞിറ്റ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് പൂജകൾ നടക്കുന്നത്. ആയില്യാർക്കാവിലെ നിവേദ്യമാണ് അപ്പട. ഒരു വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം മാത്രമേ ആയിലാര്‍ കാവില്‍ മനുഷ്യര്‍ക്ക് പ്രവേശനം പാടുള്ളൂ. വൈശാഖമഹോല്‍സവത്തിന്റെ മുന്നോടിയായി നടക്കുന്ന പ്രക്കൂഴം എന്ന ചടങ്ങിനോട് ബന്ധപ്പെട്ട് മേടമാസത്തിലെ വിശാഖം നാളില്‍ രാത്രിയിലാണ് ആദ്യത്തെ പൂജ. രണ്ടാമത് നീരെഴുന്നെള്ളത്ത് രാത്രിയിലും.

Related Articles

Latest Articles