Friday, October 16, 2026

ചൈനീസ് ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രം ; ചൈനീസ് കമ്പനികളുടെ വിലകുറഞ്ഞ ഫോണുകളെ രാജ്യത്തിന് പുറത്താക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല

ന്യൂഡൽഹി :ചൈനീസ് കമ്പനികളുടെ വിലകുറഞ്ഞ ഫോണുകളെ രാജ്യത്തിന് പുറത്താക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഓപ്പോ, വിവോ, ഷാവോമി ഉള്‍പ്പെടെയുള്ള കമ്ബനികള്‍ക്ക് ഈ തീരുമാനം ഏറെ ആശ്വാസകരമാണ്. കഴിഞ്ഞ ദിവസമായിരുന്നു വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകളെ നിരോധിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

12000 ത്തില്‍ താഴെ വില വരുന്ന സ്മാര്‍ട്ട്ഫോണുകളെ നിരോധിക്കില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.ജിയോയുടെയും ലാവയുടെയും മൈക്രോമാക്സിന്റെയും വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി 12,000 ത്തില്‍ താഴെ വില വരുന്ന ഫോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുവാന്‍ ഇന്ത്യ ഒരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അത്തരം വാര്‍ത്തകള്‍ നിഷേധിക്കുന്നതാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം.

Related Articles

Latest Articles