Saturday, April 27, 2024
spot_img

താങ്ങാവുന്ന നിരക്കില്‍ ജനങ്ങൾക്ക് മരുന്നുകള്‍ ലഭ്യമാക്കുന്ന കേന്ദ്രസർക്കാർ പദ്ധതി ;തലസ്ഥാനത്ത് അടുത്ത 5 വർഷം 350 ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കും ! ഇത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നൽകുന്ന ഉറപ്പ്

തിരുവനന്തപുരം: പാപപ്പെട്ട ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്തതാണ് ജൻ ഔഷധി കേന്ദ്രങ്ങളെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം ജില്ലയിൽ അടുത്ത 5 വർഷം 350 ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുപുറം പഴയകടയിൽ പുതുതായി ആരംഭിച്ച ജൻ ഔഷധി കേന്ദ്രം സന്ദർശിച്ച് മാദ്ധ്യമങ്ങളോട് സംസാരി ക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിൽ ഇതുവരെ 77ജൻ ഔഷധി കേന്ദ്രങ്ങളുണ്ട്. കേന്ദ്ര സർക്കാരിൻ്റെ ആയുഷ് പദ്ധതിയിലൂടെ ആരോഗ്യമേഖലയിൽ നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിലും 35 ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നത്. അദ്ദേഹം അറിയിച്ചു. മണ്ഡലം പ്രസിഡൻ്റ് തിരുപുറം ഗോപാലകൃഷ്ണൻ, ബി ജെ പി പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.പാറശാല മുറിയതോട്ടം സ്വദേശി ശ്രീകാന്താണ് ജൻ ഔഷധി കേന്ദ്രം നടത്തുന്നത്

കഴിഞ്ഞയാഴ്ച്ച ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ ആരംഭിക്കാൻ സാമ്പത്തിക സഹായം വാ​ഗ്ദാനം ചെയ്ത് ദേശീയ ചെറുകിട വ്യവസായ ബാങ്ക് രംഗത്തെത്തിയിരുന്നു . ഈടില്ലാതെ 5 ലക്ഷം രൂപയാണ് വായ്പ നൽകുക. പ്രവർത്തന മൂലധനമായി രണ്ട് ലക്ഷം രൂപയും വായ്പ നൽകും. രാജ്യത്ത് 11,000 ജൻ ഔഷധി കേന്ദ്രങ്ങളാണ് നിലവിലുള്ളത്. ഇവയുടെ എണ്ണം 25000 ആക്കാനാണ് വായ്പ നൽകി പ്രോത്സാഹിപ്പിക്കുന്നത്. ഇതിലൂടെ തൊഴിലവസരവും ലക്ഷ്യമിടുന്നു.

Related Articles

Latest Articles