Sunday, September 20, 2026

കരിപ്പൂരിൽ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാർക്ക് ഇളവ് നൽകുമെന്ന് കേന്ദ്രസർക്കാർ ! ടിക്കറ്റ് നിരക്കിൽ ലഭിക്കുക 40,000 രൂപയുടെ ഇളവ്

ഹജ്ജ് തീർത്ഥാടകർക്ക് യാത്ര ഇളവ് നൽകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കരിപ്പൂരില്‍നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നല്‍കുമെന്ന് കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് കാര്യ വകുപ്പ് മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. കരിപ്പൂരില്‍ നിന്നുള്ള ടിക്കറ്റ് നിരക്കിൽ 40,000 രൂപയാകും ഇളവ് ലഭിക്കുക. വിഷയത്തിൽ മുസ്‍ലിം ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, ഡോ. അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുല്‍ വഹാബ് എന്നിവർ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കൊച്ചിയിലെയും കണ്ണൂരിലെയും എംബാര്‍ക്കേഷന്‍ പോയന്റുകളില്‍നിന്ന് ഈടാക്കുന്നതിനേക്കാള്‍ 80,000 രൂപയുടെ വര്‍ധനവാണ് കരിപ്പൂരില്‍നിന്നുള്ള യാത്രക്കാരുടെ മേല്‍ ചുമത്തുന്നതെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. പിന്നാലെയാണ് ഹജ്ജ് തീർത്ഥാടകർക്ക് ആശ്വാസം പകരുന്ന നടപടി കേന്ദ്രസർക്കാർ ഭാഗത്ത് നിന്നുണ്ടായത്.

Related Articles

Latest Articles