Sunday, June 16, 2024
spot_img

‘ജനങ്ങളെ ഇത്രയും ഭയപ്പെടുന്ന മുഖ്യമന്ത്രി കേരളത്തിൽ ആദ്യം’:ഷാഫി പറമ്പിൽ

തിരുവനന്തപുരം : ജനങ്ങളെ ഇത്രയും ഭയപ്പെടുന്ന മുഖ്യമന്ത്രി കേരളത്തിൽ ആദ്യം.ജനങ്ങൾക്ക് മുഖ്യമന്ത്രി ബാധ്യതയെന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ ഷാഫി പറമ്പിൽ എംഎൽഎ.നികുതി, പോലീസ് രാജ് തുടങ്ങിയവയാണ് സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത്. നടപടി തിരുത്തിയില്ലെങ്കിൽ സമരത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും ഷാഫി പറഞ്ഞു. കെ എസ് യു പ്രവർത്തക മിവ ജോളിയുടെ പരാതിയിൽ കേസെടുക്കാത്ത പോലീസ് നടപടിയിൽ പ്രതിഷേധിക്കുകയായിരുന്നു യൂത്ത് കോൺഗ്രസ്.

സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന് മിവ ജോളി പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പോലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. എന്നാൽ മിവ ജോളിയ്ക്കെതിരായ പോലീസ് അതിക്രമത്തിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles