Saturday, May 18, 2024
spot_img

ഇത് വലിയൊരു വികാരമാണ്!! കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തിയ താരങ്ങൾ തിരിച്ചെത്തി: താരങ്ങൾക്ക് ഉജ്ജ്വലമായ വരവേൽപ്പ് നൽകി ജന്മനാട്‌

ദില്ലി: ഇന്ത്യയുടെ യശ്ശസ് വാനോളം ഉയർത്തിയ കോമൺവെൽത്ത് ഗെയിംസിലെ താരങ്ങൾ മടങ്ങിയെത്തി. താരങ്ങൾക്ക് ഉജ്ജ്വലമായ വരവേൽപ്പാണ് രാജ്യം നൽകിയത്. വിമാനത്താവളത്തിൽ ധോലുകളടക്കം കൊട്ടിയാണ് താരങ്ങളെ സ്വീകരിച്ചത്.

ഇന്ത്യൻ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, പൂജ സിഹാഗ്. പൂജ ഗെഗ്‌ലോട്ട് ബോക്‌സർമരായ നീതു ഘംഗാസ്, സാഗർ അഹ്ലാവത് എന്നിവരാണ് തിരിച്ചെത്തിയത്. താരങ്ങളെ സ്വീകരിക്കാനായി വിമാനത്താവളത്തിന് പുറത്ത് വൻ ജനാവലിയായിരുന്നു. ദില്ലി വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസും ഇന്ത്യയുടെ അഭിമാന താരങ്ങൾക്ക് സ്വീകരണം നൽകി.

സ്വീകരണത്തിനിടെ രാജ്യത്തിന്റെ പിന്തുണയ്‌ക്കും സ്‌നേഹത്തിനും ഗുസ്തി താരം സാക്ഷി മാലിക് നന്ദി പറഞ്ഞു.”ഇത് വലിയൊരു വികാരമാണ്. ഒളിമ്പിക്‌സിന് ശേഷമുള്ള എന്റെ ആദ്യത്തെ വലിയ മെഡലാണ്. എനിക്ക് എല്ലാ പിന്തുണയും സ്‌നേഹവും നൽകിയ ഇന്ത്യയ്‌ക്ക് എല്ലാ നന്ദിയും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. വിജയിയായതിൽ അഭിമാനിക്കുന്നുവെന്ന്” സാക്ഷി വ്യക്തമാക്കി.

രാജ്യത്തിന് വേണ്ടി ഒരു മെഡൽ നേടുക എന്നത് ഒരു വികാരമാണ് ഓരോ ഭാരതീയനും ഇത് ഞാൻ സമർപ്പിക്കുന്നുവെന്ന് വെങ്കലമെഡൽ ജേതാവ് പൂജ ഗെഗ്‌ലോട്ട് പറഞ്ഞു.22 സ്വർണവും 15 വെള്ളിയും 23 വെങ്കലവുമായി ഇന്ത്യ മെഡൽ പട്ടികയിൽ 4ാം സ്ഥാനത്താണ്.

Related Articles

Latest Articles