Sunday, May 5, 2024
spot_img

പെൺമക്കൾക്കായി …! പെൺകുട്ടികളുടെ സംരക്ഷണം നമ്മുടെ കർത്തവ്യവും ചുമതലയുമാണെന്ന് വിളിച്ചോതുന്ന ഒരു ബാലികാ ദിനം കൂടി

ദില്ലി : രാജ്യം ഇന്ന് ബാലികദിനമായി ആചരിക്കും. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ബാലികാദിനം ആചരിക്കുന്നത്.2012 മുതല്‍ ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച അന്താരാഷ്ട്ര ബാലികാദിനം ഒക്ടോബര്‍ 11ന് ആണ് ആചരിക്കുന്നത്.

എന്നാല്‍ ഇന്ത്യയില്‍ ജനുവരി 24 നാണ് പെണ്‍കുട്ടികളുടെ ദിനമായി കൊണ്ടാടുന്നത്. 1966 ജനുവരി 24 നാണ് ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതല ഏല്‍ക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശിയ ബാലികാദിനമായി ജനുവരി 24 ന് ആചരിക്കുന്നത്. ഇന്ത്യയില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ പോലും കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ ആണ് ദേശീയ ബാലികാദിനം ആചരിക്കുന്നത്.

Related Articles

Latest Articles