Thursday, May 2, 2024
spot_img

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീർത്തികരമായ പരാമർശം; പ്രതി ഭോല യാദസ് അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനെതിരെ അപകീർത്തികരമായ രീതിയിൽ പരാമർശം നടത്തിയ പ്രതി അറസ്റ്റിൽ. മത്‌സേന്ദ്ര നഗർ സ്വദേശിയായ ഭോല യാദസ് ആണ് അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.

തിങ്കളാഴ്ചയാണ് യോഗി ആദിത്യനാഥിനെ അപമാനിച്ചുകൊണ്ട് ഇയാൾ സമൂഹമാദ്ധ്യമത്തിൽ ഒരു പോസ്റ്റിട്ടത്. സംസ്ഥാനത്തെ ചില മുനിസിപ്പൽ വാർഡുകളുടെ പേരുകൾ കഴിഞ്ഞ ദിവസം സർക്കാർ പുനർനാമകരണം ചെയ്തിരുന്നു. ഇതേ തുടർന്നാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ ഭോല പോസ്റ്റിട്ടത്. പോസ്റ്റ് നിമിഷ നേരങ്ങൾ കൊണ്ടുതന്നെ വൈറൽ ആയി.

സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, ഐടി നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

Related Articles

Latest Articles