തൃശൂർ ;ലോക്സഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുന്നേറ്റത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പത്മജ വേണുഗോപാൽ. തൃശൂരിലെ വോട്ട് കിട്ടിയത് സുരേഷ് ഗോപി എന്ന വ്യക്തിക്കും മോദിക്കും എൻഡിഎയ്ക്കുമാണ്. ഇനി കോൺഗ്രസിന് തൃശൂരിൽ ഒരു ഉയർച്ച ഉണ്ടാവില്ലെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തൃശൂർ മണ്ഡലത്തിൽ അടിപതറുമെന്നും തോൽവിയാണ് കാത്തിരിക്കുന്നതെന്നും കെ. മുരളീധരന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അവർ പറഞ്ഞു. യുഡിഎഫ് ശക്തമായ കേന്ദ്രങ്ങളിൽ പോലും മുരളീധരൻ ലീഡ് ചെയ്തില്ല. ഒരു കാരണവശാലും തൃശൂരിലേക്ക് വരല്ലേ എന്ന് താൻ പറഞ്ഞിരുന്നുവെന്നും അവർ പറഞ്ഞു. മുരളീധരനെ കുഴിയിൽ ചാടിച്ചവരുടെ പേരുകൾ ഡിസിസി ഓഫീസിന് മുന്നിൽ എഴുതി വച്ചിട്ടുണ്ട്. രാശിയില്ലാത്തത് തൃശൂരിനല്ല ചില ആളുകൾക്കാണെന്നും അവർ വിമർശിച്ചു. തൃശൂരിലെ മുരളീ മന്ദിരത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മജ.ബിജെപിയില് ചേരാനുള്ള തീരുമാനം തെറ്റിയില്ലെന്ന് പദ്മജ വേണുഗോപാല് പറഞ്ഞു

