Tuesday, May 7, 2024
spot_img

ഡെറാഡൂണിൽ മൂന്ന് മദ്രസകൾ ഇടിച്ച് നിരത്തി ജില്ലാ ഭരണകൂടം !കാരണം ഇങ്ങനെ

ഡെറാഡൂൺ : കിച്ച പുൽഭട്ടയ്‌ക്ക് സമീപമുള്ള മദ്രസയിൽ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ 22 പെൺകുട്ടികളെ മോചിപ്പിച്ച് രക്ഷിതാക്കൾക്ക് കൈമാറിയതിന് പിന്നാലെ മദ്രസകൾക്കെതിരെ കടുത്ത നടപടിയുമായി ജില്ലാ ഭരണകൂടം. ഇക്കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി, ഉദ്ദം സിംഗ് നഗർ ജില്ലയിലെ മൂന്ന് അനധികൃത മദ്രസകളാണ് ഭരണകൂടം പൊളിച്ചു നീക്കിയത്

പോലീസ് നടത്തിയ റെയ്ഡിൽ മദ്രസ നടത്തിപ്പുകാരി ഖാത്തൂൻ ബീഗത്തെ കസ്റ്റഡിയിലെടുത്തതായി പോലീസ് അധികൃതർ വ്യക്തമാക്കി. പോലീസിനെ കണ്ട ഇവരുടെ ഭർത്താവ് റഷീദ് ഓടി രക്ഷപ്പെട്ടു. ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ കശ്മീരിലെ പൂഞ്ച് സെക്ടറിലാണുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ നാല് ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നൈനിറ്റാളിലെ ജിയോലിക്കോട്ടിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മദ്രസയും പൊളിച്ചു നീക്കി . സർക്കാർ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന 200-ലധികം മദ്രസകൾ ഉത്തരാഖണ്ഡിലുണ്ടെന്നാണ് കണക്ക്. സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും എല്ലാ മദ്രസകളിലും അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി.

Related Articles

Latest Articles