Friday, April 26, 2024
spot_img

ജില്ലയിൽ അതിതീവ്രമഴയ്ക്ക് സാധ്യത! ശബരിമലയില്‍ നിന്ന് ഭക്തര്‍ വൈകിട്ട് ആറിനു മുന്‍പ് മലയിറങ്ങണമെന്ന് ജില്ല ഭരണകൂടം, ഉച്ചക്ക് 3 നു ശേഷം പമ്പയില്‍ നിന്നും ശബരിമലകയറുവാന്‍ അനുവദിക്കില്ല

പന്തളം: ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തര്‍ ഇന്ന് വൈകിട്ട് ആറിനു മുന്‍പ് മലയിറങ്ങണമെന്ന് ജില്ല കളക്ടര്‍ ഉത്തരവിറക്കി. പത്തനംതിട്ട ജില്ലയില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാലാണ് ഇത്. ഇന്ന് ഉച്ചക്ക് 3 നു ശേഷം പമ്പയില്‍ നിന്നും ശബരിമലകയറുവാന്‍ അനുവദിക്കുന്നതല്ലെന്നും കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണരൂപം-

ജില്ലയില്‍ ഇന്ന് ഉച്ചക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും, ഇപ്പോള്‍ ലഭിക്കുന്ന ശാസ്ത്രീയ കാലാവസ്ഥ പ്രവചന മാതൃകകള്‍ ഉച്ചക്ക് ശേഷം പമ്പാ, ശബരിമല മേഖലകളില്‍ ശക്തമായ മഴയുടെ സാധ്യത സൂചിപ്പിക്കുന്നതിനാലും ഏവരുടെയും സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തികൊണ്ടു ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം.

ഇപ്പോള്‍ ഉടലെടുത്ത അടിയന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഉച്ചക്ക് 3 നു ശേഷം പമ്പയില്‍ നിന്നും ശബരിമലകയറുവാന്‍ അനുവദിക്കുന്നതല്ല എന്നും, വൈകുന്നേരം 6 മണിക്ക് മുന്‍പായി ഭക്തര്‍ എല്ലാവരും സന്നിധാനത്തു നിന്നും മലയിറങ്ങി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം എന്നു അഭ്യര്‍ത്ഥിക്കുന്നു.

Related Articles

Latest Articles