Saturday, October 10, 2026

ദീപാവലിക്ക് ഹരിത പടക്കം മാത്രം; രാത്രി 8 മുതൽ പത്ത് വരെ പടക്കം പൊട്ടിച്ചാൽ മതിയെന്ന് സർക്കാർ

തിരുവനന്തപുരം: ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തികൊണ്ടുളള സർക്കാർ ഉത്തരവ് വന്നു. ദീപാവലിക്ക് രാത്രി എട്ടു മുതൽ പത്ത് വരെ മാത്രമെ പടക്കം പൊട്ടിക്കാവൂ. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിൽ രാത്രി 11.55 മുതൽ 12. 30 വരെയും പടക്കം പൊട്ടിക്കാമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.

ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിർദേശം.ദീപാവലിക്ക് കടകളിൽ ഹരിത പടക്കം മാത്രമെ വിൽക്കാവൂ എന്നും ഉത്തരവിൽ നിർദേശമുണ്ട്. പടക്കം പൊട്ടിക്കുന്നതിനുളള സമയ നിയന്ത്രണവും മറ്റും ഉറപ്പാക്കുന്നതിന് ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്

Related Articles

Latest Articles