Thursday, October 8, 2026

നയപ്രഖ്യാപന പ്രസംഗം നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഗവര്‍ണര്‍

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിന്റെ നടത്തിപ്പില്‍ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നു അദ്ദേഹം വ്യക്തമാക്കി. സര്‍വകലാശാല ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുമെന്ന സൂചന ഗവര്‍ണര്‍ നല്‍കി. സര്‍വകലാശാലകളുടെ സ്വയംഭരണം കാത്തുസൂക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

15–ാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗവർണർ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ ഏകീകരിക്കാൻ അഡിഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെയാണ് മന്ത്രിസഭ ചുമതലപ്പെടുത്തിയത്.

Related Articles

Latest Articles