Friday, March 29, 2024
spot_img

യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടർ വാരണാസിയിൽ അടിയന്തിരമായി നിലത്തിറക്കി; മുഖ്യമന്ത്രി സുരക്ഷിതൻ

ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടർ എമർജൻസി ലാൻഡിംഗ് നടത്തി. ഇന്ന് രാവിലെയാണ് സംഭവം. അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടറിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് വാരണാസിയിൽ അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു. ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് പക്ഷിയിടിച്ചത്. തുടർന്ന് പൈലറ്റ് എമർജൻസി ലാൻഡിംഗ് നടത്തുകയായിരുന്നുവെന്ന് വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ രാജ് ശർമ്മ പറഞ്ഞു.

വാരാണസിയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ കാണാനും വിലയിരുത്താനും ഇന്നലെ എത്തിയ യോഗി അവിടെ തങ്ങിയ ശേഷം ഇന്ന് രാവിലെ തലസ്ഥാനമായ ലക്‌നൗവിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് അടിയന്തിരമായി ഹെലികോപ്ടർ ഇറക്കേണ്ടി വന്നത്.

വാരാണസി റിസർവ്വ് പോലീസ് ലൈൻസിലാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്. പിന്നീട് റോഡ് മാർഗം ബബാത്പൂരിലെ ലാൽബഹദൂർശാസ്ത്രി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തുകയും അവിടെ നിന്നും വിമാനത്തിൽ ലക്‌നൗവിലേക്ക് തിരിക്കുകയും ചെയ്തു.

Related Articles

Latest Articles