Sunday, May 5, 2024
spot_img

മനുഷ്യ മൃഗം !!! ശ്രദ്ധയുടെ ശിരസ് ഫ്രിഡ്‌ജിൽ സൂക്ഷിച്ചത് മൂന്നു മാസം! എല്ലുകൾ പൊടിച്ച് വലിച്ചെറിഞ്ഞു; പ്രതി അഫ്താബിന്റെ ക്രൂരത വിവരിച്ച് 6,600 പേജുകളുള്ള കുറ്റപത്രം

ദില്ലി : മനുഷ്യ മനസിനെ നടുക്കി ദില്ലിയിൽ അരങ്ങേറിയ ശ്രദ്ധ വോൾക്കറെ കൊലപാതക കേസിൽ പ്രതിക്കെതിരായ കുറ്റപത്രം പോലീസ് സമർപ്പിച്ചു. പ്രതി അഫ്താബ് അമീൻ കൊലപാതക ശേഷം ശരീരം 35 കഷണങ്ങളായി മുറിച്ച് നഗരത്തിന്റെ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. ശ്രദ്ധയുടെ ശിരസ് മൂന്നു മാസത്തോളമാണ് ഇയാൾ ഫ്രിഡ്ജിൽ സൂക്ഷിച്ചത്. കൂടാതെ യുവതിയുടെ എല്ലുകൾ ഇയാൾ പിടിച്ചെടുക്കുകയും പിന്നീട് എളുപ്പത്തിൽ ഉപേക്ഷിക്കുകയായിരുന്നു. 6,600 പേജുകളുള്ള കുറ്റപത്രമാണ് ദില്ലി പോലീസ് തയ്യാറാക്കിയിരിക്കുന്നത്.

മേയ് 18ന് മുംബൈയിലേക്കു പോകാൻ അഫ്താബും ശ്രദ്ധയും തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിനിടെ ഇരുവരും തമ്മിൽ വഴക്കിടും അഫ്താബ് ശ്രദ്ധയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

കൊലയ്ക്കുശേഷം ശ്രദ്ധയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിക്കാൻ തീരുമാനിച്ചെങ്കിലും പെട്ടെന്ന് പിടിക്കപ്പെടും എന്നതിനാൽ ഈ ശ്രമം ഉപേക്ഷിച്ചു. തുടർന്നാണ് ശരീരം കഷണങ്ങളാക്കാൻ തീരുമാനിക്കുന്നതും അതിനായി ആയുധങ്ങൾ വാങ്ങുന്നതും. പുതിയൊരു വാൾ, ചുറ്റിക, മൂന്നു കത്തികൾ എന്നിവയാണ് ഇതിനായി വാങ്ങിയത്.

35 കഷണങ്ങളാക്കി മുറിച്ചശേഷം ഇവ ഫ്രിജിൽ സൂക്ഷിച്ചു. അഫ്താബിന്റെ കാമുകിമാർ വീട്ടിൽ വരുന്ന ദിവസങ്ങളിൽ മൃതദേഹ ഭാഗങ്ങൾ ഫ്രിജിൽനിന്ന് പുറത്തെടുത്ത് അടുക്കളയിൽ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു പതിവെന്നും കുറ്റപത്രം പറയുന്നു.

കൊലപാതകത്തിനു ശേഷം യുവതിയുടെ മൊബൈൽ ഫോൺ പ്രതിയാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് ശ്രദ്ധയുടെ ലിപ്സ്റ്റിക്കിനൊപ്പം ഫോണും മുംബൈയിൽ ഉപേക്ഷിച്ചു. ശ്രദ്ധയുടെ ശരീരത്തിന്റെ 20 ഭാഗങ്ങൾ ഇതിനകം അന്വേഷണ സംഘം കണ്ടെടുത്തു. ശിരസ് ഉൾപ്പെടെയുള്ള ബാക്കി ഭാഗങ്ങൾ ഇനിയും കണ്ടെത്താനുണ്ട്.

മുംബൈയിലെ കോൾ സെന്ററിൽ ജോലി ചെയ്യുമ്പോൾ, ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും അടുക്കുന്നത് പ്രണയത്തിലായതും. എന്നാൽ വ്യത്യസ്‌ത മതവിഭാഗങ്ങളിൽ നിന്നുള്ളവരായതിനാൽ കുടുംബങ്ങൾ ബന്ധം അംഗീകരിക്കാതെ വന്നതോടെ ഇവർ തലസ്ഥാനത്തേക്ക് താമസം മാറുകയായിരുന്നു. വിവാഹം കഴിക്കാൻ ശ്രദ്ധ പതിവായി അഫ്താബിനെ നിർബന്ധിച്ചിരുന്നു. ഇതിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകം എന്നാണ് കരുതപ്പെടുന്നത്. മകളെ കാണാനില്ലെന്നു ശ്രദ്ധയുടെ പിതാവ് വികാശ് മദൻ വാൽക്കർ നൽകിയ പരാതിയിലാണു പോലീസ് കൊലപാതകത്തിന്റെ ചുരുൾ അഴിക്കുന്നത്.

Related Articles

Latest Articles