Wednesday, November 18, 2026

കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ച സംഭവം;രോഗി ആക്രമിച്ചത് യാതൊരു പ്രകോപനവുമില്ലാതെയെന്ന് ആക്രമണത്തിനിരയായ ഡോക്ടർ ഇർഫാൻ

കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗി ഡോക്ടറെ ആക്രമിച്ചത് യാതൊരു പ്രകോപനവുമില്ലാതെയെന്ന് ആക്രമണത്തിനിരയായ ഡോക്ടർ വ്യക്തമാക്കി. പ്രതി മദ്യപിച്ചിരുന്നുവെന്നും ഡോകട്ർ പറയുന്നു.അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ഡോയല്‍ ആണ് ഡോക്ടർക്ക് നേരെ അതിക്രമം നടത്തിയത്.ഇന്നലെ രാത്രി 10.50 ഓടെയാണ് സംഭവം.യുവാവിനെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മറ്റ് രോഗികളുടെ അടുത്ത് പ്രൊസീജ്യറിനായി പോയപ്പോഴാണ് ഇയാൾ യാതൊരു പ്രകോപനവുമില്ലാതെ ദേഷ്യപ്പെടുകയും അസഭ്യം പറയുകയും, വധ ഭീഷണി മുഴക്കുകയും ചെയ്തതെന്നും നീയൊരു ഡോക്ടറാണ്, നിന്നെ എനിക്ക് എന്ത് വേണമെങ്കിലും ചെയ്യാം എന്ന തരത്തിലായിരുന്നു സംസാരമെന്നും പിന്നാലെ ഇയാൾ മർദ്ദിക്കുകയായിരുന്നുവെന്നും മറ്റ് രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും ചേർന്നാണ് അദ്ദേഹത്തെ പിടിച്ചുമാറ്റിയതെന്നും ഡോ.ഇർഫാൻ പറഞ്ഞു.

Related Articles

Latest Articles