Thursday, May 2, 2024
spot_img

ഇന്ത്യൻ പേസ് നിരയ്ക്ക് ഇനി മൂർച്ച കൂടും! സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര മടങ്ങി വരുന്നു

കൊച്ചി : പരിക്കു മൂലം ദീർഘകാലം ടീമിന് പുറത്തായിരുന്ന ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ബുമ്ര ഫിറ്റ്നസ് വീണ്ടെടുത്തു. വരുന്ന ഓഗസ്റ്റിൽ നടക്കുന്ന അയർലൻഡ് പര്യടനത്തിലും പിന്നാലെയെത്തുന്ന ഏഷ്യാകപ്പിലും ബുമ്ര ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുറംവേദന മൂലം കഴിഞ്ഞ സെപ്റ്റംബർ മുതൽ ഇന്ത്യൻ ടീമിൽ നിന്നു ബുമ്ര പുറത്താണ്. ന്യൂസീലൻഡിൽ വച്ച് നടത്തിയ ശസ്ത്രക്രിയയ്ക്കും തുടർന്നുള്ള വിശ്രമത്തിനും ശേഷം ഫിറ്റ്നസ് വീണ്ടെടുത്ത താരം ഏപ്രിൽ14 മുതൽ എൻസിഎയിൽ രണ്ടു മാസം പരിശീലനത്തിലായിരുന്നു.

അടുത്ത മാസം മധ്യത്തോടെ നടക്കുന്ന പരിശീലന മത്സരങ്ങലൂടെ താരം ശാരീരികമായും മാനസികമായും സജ്ജമായോ എന്നത് പരിശോധിക്കും . ഓരോ കളികൾക്കു ശേഷവും ശാരീരികക്ഷമത ഫിസിയോ തെറപ്പിസ്റ്റുകൾ പരിശോധിക്കും.

ഓഗസ്റ്റ് 18 മുതൽ ആരംഭിക്കുന്ന അയർലൻഡ് പര്യടനത്തിൽ ബുമ്ര ഇന്ത്യൻ ടീമിലുണ്ടാകുമെന്നാണ് സൂചനകൾ. 3 ട്വന്റി20 മത്സരങ്ങളാണ് അയർലൻഡ് പര്യടനത്തിൽ ടീം കളിക്കുക. ഓഗസ്റ്റ് 31 മുതൽ ശ്രീലങ്കയിലും പാക്കിസ്ഥാനിലുമായി നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ചാംപ്യൻഷിപ്പിലുള്ള ഇന്ത്യൻ ടീമിലും ബുമ്രയുണ്ടാകും.

അതെ സമയം വിൻഡീസ് പര്യടനത്തിൽ ഉൾപ്പെട്ട 5 ട്വന്റി20 മത്സരങ്ങളുടെ ടീം പ്രഖ്യാപനം ഇത് വരെയും ബിസിസിഐ നടത്തിയിട്ടിയല്ല. ഓഗസ്റ്റ് 3 മുതൽ 13 വരെ നടക്കുന്ന ഈ മത്സരങ്ങളുടെ ഇന്ത്യൻ ടീമിൽ ബുമ്ര സ്ഥാനം പിടിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഒക്ടോബർ–നവംബർ മാസങ്ങളിലായി ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിൽ എത്തുകയാണ് ബുമ്രയുടെ ലക്ഷ്യം,

Related Articles

Latest Articles