Wednesday, September 23, 2026

പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്ഥാൻ അധിനിവേശം; നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചു കൊന്ന് സുരക്ഷാ സേന, അതിർത്തിയിൽ കനത്ത സുരക്ഷ

പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്ഥാൻ അധിനിവേശം. നുഴഞ്ഞ് കയറ്റക്കാരനെ സുരക്ഷാ സേന വെടിവച്ച് കൊന്നു. പഞ്ചാബിലെ താൺ തരൺ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിലാണ് പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവെച്ചതെന്ന് ബിഎസ്എഫ് വ്യക്തമാക്കി.

രാവിലെ തെക്കലൻ ഗ്രാമത്തിന് സമീപം ഒരാളുടെ സംശയാസ്പദമായ നീക്കം അതിർത്തി സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു പിന്നാലെ നുഴഞ്ഞുകയറ്റക്കാരനോട് സൈന്യം പിന്തിരിയാൻ ആവശ്യപ്പെട്ടെങ്കിലും അയാൾ നിർത്താതെ മുന്നോട്ട് നീങ്ങി. ഭീഷണിയുണ്ടെന്ന് മനസ്സിലാക്കിയ ബിഎസ്എഫ് ജവാൻമാർ വെടിയുതിർത്തതായും സേന വ്യക്തമാക്കി.

Related Articles

Latest Articles