ടെൽ അവീവ് : അതിർത്തി തകർത്തെത്തി നിരപരാധികളെ കൂട്ടക്കൊല ചെയ്ത ഹമാസ് തീവ്രവാദികൾക്കെതിരായ ഇസ്രയേൽ പ്രത്യാക്രമണം രണ്ടാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ ഹമാസ് ഭീകരരെ കൂട്ടത്തോടെ പിടികൂടി ഇസ്രയേൽ സൈന്യം. ഹമാസിനെ നിരായുധീകരിക്കുന്നതുവരെയും യുദ്ധം തുടരുമെന്ന് നേരത്തെ തന്നെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. പിടികൂടിയ തീവ്രവാദികളെ തുണിയുരിഞ്ഞു മുട്ടിൽ നിരത്തി നിർത്തിയ ദൃശ്യങ്ങളും പുറത്തുവന്നു. ഇവർ ശരീരത്തിൽ ബോംബുകളും മറ്റും മറച്ചുവയ്ക്കാനുള്ള സാധ്യത മുന്നിൽക്കണ്ടായിരുന്നു ഈ നീക്കം.
ഇസ്രയേൽ സേന പിടികൂടുമെന്നായപ്പോൾ തീവ്രവാദികൾ ആധുധം വെച്ചു കീഴ്ടങ്ങിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഹമാസ് അനുകൂല റാലികൾ പതിവായി നടക്കുന്ന ഗാസയിലെ പാലസ്തീൻ സ്ക്വയറിൽ വച്ചായിരുന്നു പിടിയിലായ തീവ്രവാദികളുടെ നഗ്ന പരേഡ്.
BREAKING:
Israel has released images claiming that they have apprehended many Hamas fighters.
Due to Israel’s bankrupt track record when it comes to telling the truth, we have to do our own due diligence:
First question: why were they all wearing slippers? pic.twitter.com/J1BUHJFkjS
— Rami Jarrah (@RamiJarrah) December 7, 2023
ഇസ്രയേൽ മാദ്ധ്യമങ്ങൾ പുറത്തുവന്ന ദൃശ്യങ്ങളിൽ കൂടുതൽ വിശദീകരണം നൽകാൻ ഇസ്രയേൽ സൈന്യം വിശദാംശങ്ങൾ തയ്യാറായിട്ടില്ല.
അതേസമയം തീവ്രവാദികളുടെ തുരങ്കങ്ങൾ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണവും ഗാസയിൽ ശക്തമാക്കിയിട്ടുണ്ട്. കിഴക്കൻ നഗരമായ റാഫയിലും പരിസര പ്രദേശങ്ങളിലുമാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. യുദ്ധം രണ്ട് മാസം പിന്നിടുന്നതിനിടെ ഹമാസിന്റെ പകുതിയോളം ബറ്റാലിയൻ കമാൻഡർമാരെ ഇസ്രയേൽ സൈന്യം ഇതിനോടകം കൊന്നൊടുക്കിയിട്ടുണ്ട്. ഇനിയൊരിക്കലും ഹമാസ് തങ്ങളുടെ ജനതയ്ക്ക് മേൽ ഭീഷണിയാകില്ലെന്നാണ് ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിൽ ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്.
‘ഇസ്രയേലിനെ നശിപ്പിക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. എന്നാൽ, ഇപ്പോൾ ഹമാസിനെ ഞങ്ങൾ നശിപ്പിക്കുകയാണ്. ഇനിയൊരിക്കലും ഗാസയിലെ ഹമാസ് തീവ്രവാദികൾ ഇസ്രയേലിന് ഒരു ഭീഷണിയാകില്ല. ഭീകരതയെ പിന്തുണയ്ക്കാനോ സാമ്പത്തികമായി സഹായിക്കാനോ ഭീകരത പഠിപ്പിക്കാനോ ഒരാളും ഉണ്ടാകില്ല. ഞങ്ങൾ ശരിയായ പാതയിലാണ്. 110 ബന്ദികളെ തിരികെയെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ പൗരന്മാരെ കൊല്ലുകയും തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയും കത്തിക്കുകയുമെല്ലാം ചെയ്തവരോടുള്ള കണക്ക് ഞങ്ങൾ തീർക്കുകയാണ്. ബന്ദികളെ സുരക്ഷിതമായി തിരികെയെത്തിക്കാൻ സഹായിക്കുന്ന വിവരങ്ങൾ ലഭ്യമാക്കാനായി വലിയൊരു ‘ഇന്റലിജൻസ് ഫാക്ടറി’ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്” – നെതന്യാഹു പറഞ്ഞു.
ഗാസയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാൻ യൂനിസിലേക്ക് കടന്ന തീവ്രവാദികളെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ കനത്ത ബോംബാക്രമണവും ഷെല്ലിങ്ങും കഴിഞ്ഞ രാത്രി മുഴുവൻ നീണ്ടു നിന്നിരുന്നു. നഗരഹൃദയത്തിൽ ഇസ്രയേൽ സൈന്യവും ഹമാസും തമ്മിൽ കനത്ത വെടിവയ്പുമുണ്ടായതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ ഗാസ ഏതാണ്ടു പൂർണമായി ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു. ഒരാഴ്ചത്തെ വെടിനിർത്തലിനുശേഷമാണു തെക്കൻ ഗാസയിലേക്കും ഇസ്രയേൽ സൈന്യം കടന്നുചെന്നത്. ജനങ്ങളോട് അൽ മവാസി എന്ന ചെറുപട്ടണത്തിലേക്കു മാറാനാണ് ഇസ്രയേൽ സൈന്യം നിർദ്ദേശിച്ചിരിക്കുന്നത്.

