Tuesday, April 30, 2024
spot_img

സന്ദേശം വ്യക്തം! സഭകൾക്ക് പിന്നാലെ കേരള സ്റ്റോറി പ്രദർശനവുമായി എസ് എൻ ഡി പിയും!

ഇടുക്കി: എസ് എൻ ഡി പി കുടുംബ യോഗങ്ങളിലും വനിത സംഘങ്ങളിലും കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്ന് ഇടുക്കിയിലെ എൻഡിഎ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും സമൂഹത്തിൽ നിലനിൽക്കുന്നു. ഇത്തരം വിപത്തുകളെ കുറിച്ചുള്ള ചർച്ചകൾ മുമ്പും എസ്എൻഡിപി യോഗത്തിൽ നടത്തിയിട്ടുണ്ട്.

കുടുംബ യോഗങ്ങളിലും ഇത് ചർച്ച ചെയ്യണ്ട വിഷയം ആണ്. നെടുങ്കണ്ടത്ത് പച്ചടി ശ്രീധരൻ സ്മാരക എസ്എൻഡിപി യോഗം സംഘടിപ്പിച്ച കുമാരനാശാൻ ജന്മദിന അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു സംഗീത. എസ്എൻഡിപി യോഗം കേന്ദ്ര വനിത സംഘം സെക്രട്ടറി കൂടിയാണ് സംഗീത വിശ്വനാഥൻ.

അതേസമയം, താമരശേരി രൂപതക്ക് കീഴില്‍ ഇന്ന് കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കും. രൂപതക്ക് കീഴിലെ എല്ലാ കെ.സി.വൈ.എം യൂണിറ്റുകളിലുമാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് ശേഷം കെ.സി.വൈഎമ്മിന്‍റെ വിവിധ യൂണിറ്റുകളില്‍ പ്രദര്‍ശനം ഉണ്ടാകും. നേരത്തെ സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതക്ക് അഭിനന്ദനവുമായി താമരശേരി രൂപത രംഗത്തെത്തിയിരുന്നു. പ്രണയക്കെണിക്ക് എതിരായ ബോധവത്കരണം എന്ന നിലയിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

Related Articles

Latest Articles