Thursday, May 2, 2024
spot_img

കെ-റെയിൽ പദ്ധതിയ്‌ക്ക് പിന്നിൽ നിഗൂഢ ലക്ഷ്യം; പാരിസ്ഥിതിക പഠനം നടത്തിയിട്ടില്ല; കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തെ കെ റെയിൽ പദ്ധതിയ്‌ക്കായി സർക്കാർ പാരിസ്ഥിതിക പഠനം നടത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.

കൂടാതെ പച്ചയായ അഴിമതി ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതിയെന്ന് സുരേന്ദ്രൻ ആരോപിച്ചു. പിണറായി വിജയന് നിഗൂഢ ലക്ഷ്യമുണ്ട്, നിക്ഷിപ്ത താത്പര്യമുണ്ട്. പദ്ധതി വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

‘കെ റെയിൽ പദ്ധതിയ്‌ക്ക് ആവശ്യമായ വിദഗ്ധ ഉപദേശം സർക്കാരിന് ലഭിച്ചിട്ടില്ല എന്നും കേരളത്തെ ജനങ്ങളെ പണയംവെച്ച് വലിയ അഴിമതിയാണ് സർക്കാർ നടത്തുന്നത് എന്നും ജനങ്ങളെ മറന്ന് പരിസ്ഥിതിയെ തകർത്തു കൊണ്ടുള്ള ഈ നീക്കം ഒരിക്കലും അംഗീകരിക്കാനാകില്ല എന്നും സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ നന്ദിഗ്രാം മാതൃകയിൽ സമരം നടത്തുമെന്നും സുരേന്ദ്രൻ അറിയിച്ചു.

അതേസമയം കേരളത്തിന്റെ ഭാവിയ്‌ക്ക് വേണ്ടിയുള്ള പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്. കേരള റെയിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ(കെ-റെയിൽ) നടപ്പാക്കുന്ന അർദ്ധ അതിവേഗ പാതയായ സിൽവർ ലൈൻ പദ്ധതിയാണിത്.

കാസർകോട് മുതൽ തിരുവനന്തപുരം വരെ 530 കിലോമീറ്റർ നീളത്തിലാണ് പാത നിർമ്മിക്കുന്നത്.എന്നാൽ പാരിസ്ഥിതിക ആഘാതങ്ങൾ ചൂണ്ടിക്കാട്ടി പദ്ധതിയ്‌ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

Related Articles

Latest Articles