തിരുവനന്തപുരം : വെള്ളക്കരം വർദ്ധിപ്പിച്ചതിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം.സർക്കാർ നടപടി സമാനതകളില്ലാത്ത ക്രൂരതയെന്നും പ്രതിപക്ഷം. ക്രൂരമായ നികുതി അക്രമമാണ് സംസ്ഥാനത്ത് നടക്കുന്നത്. ആരാച്ചാർക്കുള്ള ദയ പോലും സർക്കാരിനില്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ എം വിൻസെന്റ് കുറ്റപ്പെടുത്തി.
വാട്ടർ അതോറിറ്റിയെ നിലനിർത്താനുള്ള ചെറിയ വർദ്ധന മാത്രമാണ് ഇപ്പോഴത്തേതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.സ്വന്തമായി കണക്ഷനെടുക്കാൻ കഴിയാത്ത പതിനാലര ലക്ഷം ആളുകൾക്ക് വെള്ളക്കരം വർദ്ധന ബാധകമാകും. കിട്ടാത്ത വെള്ളത്തിനും ചാർജ്ജ് അടക്കേണ്ടി വരും.

