Tuesday, May 7, 2024
spot_img

പ്രസിഡന്റ് മുഹമ്മദ് മൊയിസു നോമിനേറ്റ് ചെയ്തവരെ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം ! മാലിദ്വീപ് പാർലമെന്റിൽ കൂട്ടത്തല്ല് ! എംപിമാർക്ക് പരിക്ക്

മാലിദ്വീപ് പാർലമെന്റിൽ ഭരണ, പ്രതിപക്ഷ എംപിമാരുടെ കയ്യാങ്കളി. ഭരണകക്ഷികളായ പിപിഎം, പിഎൻസി അംഗങ്ങളും, പ്രതിപക്ഷ പാർട്ടിയായ എംഡിപി അംഗങ്ങളും തമ്മിലാണ് ഏറ്റുമുട്ടിയത്. കൈയ്യാങ്കളിയിൽ എംപിമാർക്ക് പരുക്കേറ്റു. ഒരു അംഗത്തിൻെറ തല പൊട്ടി ചോര വാർന്നൊഴുകി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

പ്രസിഡന്റ് മുഹമ്മദ് മൊയിസു നോമിനേറ്റ് ചെയ്തവരെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് നിർണായക പാർലമെന്റ് സമ്മേളനം പ്രതിപക്ഷ അംഗങ്ങൾ തടസപ്പെടുത്താൻ ശ്രമിച്ചതാണ് കയ്യാങ്കളിയിലെത്തിയത്. മന്ത്രിസഭയ്ക്ക് പാർലമെന്റ് അംഗീകാരം നൽകുന്നതിനുള്ള നിർണായക വോട്ടെടുപ്പ് ഇന്നു നടക്കാനിരിക്കുകയായിരുന്നു. എന്നാൽ ചില കാബിനറ്റ് അംഗങ്ങളെക്കുറിച്ച് എതിർപ്പ് പ്രകടിപ്പിച്ച പ്രതിപക്ഷ അംഗങ്ങൾ നാല് മന്ത്രിമാർക്ക് അംഗീകാരം നൽകുന്നതിനെ എതിർത്തു. വോട്ടെടുപ്പിനു മുൻപ് പ്രതിപക്ഷ എംപിമാർ പാർലമെന്റ് ഫ്ലോറിൽ പ്രവേശിക്കുന്നത് വിലക്കിയതോടെയാണ് കാര്യങ്ങൾ കൈവിട്ടു പോയത്

Related Articles

Latest Articles