Wednesday, September 23, 2026

ഉണ്ടായത് രാസസ്‌ഫോടനം;ഡിസ്‌പ്ലേയിലെ സുഷിരം വഴി ലിഥിയം വെടിയുണ്ട കണക്കെ ചീറ്റി,ഫോൺ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കും

തൃശൂര്‍: തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവത്തില്‍ ഉണ്ടായത് രാസസ്‌ഫോടനമെന്ന നിഗമനത്തില്‍ എത്തി പൊലീസ്.ഫോൺ തൃശ്ശൂർ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്ക് വിടും.സ്‌ഫോടനത്തില്‍ തീ പടര്‍ന്നിട്ടില്ല.ഫോൺ ചൂടായപ്പോൾ ബാറ്ററിക്കുള്ളിലെ ലിഥിയം സ്‌ക്രീനില്‍ സുഷിരമുണ്ടാക്കി ചീറ്റിത്തെറിച്ചതാവാമെന്നാണ് ഫൊറന്‍സിക് വിദഗ്ധരുടെ നിഗമനം.കുട്ടിയുടെ മുഖവും ഫോണ്‍ പിടിച്ചെന്നു കരുതുന്ന വലതു കൈയും സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു.മൂന്നര വർഷം മുമ്പ് പാലക്കാട് നിന്നാണ് ഫോൺ വാങ്ങിയത്. ഫോൺ തകരാറിലായതോടെ ഇതേ കടയിൽ നിന്ന് ഒന്നരവർഷം മുമ്പ് ബാറ്ററി മാറ്റിയിരുന്നു.ഇത് നിലവാരമില്ലാത്തതായിരുന്നോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ചാര്‍ജ് ചെയ്യുമ്പോഴല്ല സ്‌ഫോടനമെന്ന് വീട്ടുകാര്‍ പറഞ്ഞു.

ഇന്നലെയാണ് തൃശൂർ തിരുവില്വാമലയിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചത്. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിൻറെയും സൌമ്യയുടെയും മകൾ ആദിത്യശ്രീയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് ഉഗ്രശബ്ദത്തിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ചത്.അപകടം സംഭവിക്കുമ്പോൾ കുട്ടി മൊബൈൽഫോണിൽ വീഡിയോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ഫോൺപൊട്ടിത്തെറിച്ചു. കൊറിയർ സ്ഥാപനം നടത്തുന്ന മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല.

അശോക് കുമാറിൻറെ അമ്മമാത്രമായിരുന്നു വീട്ടിൽ. ഉഗ്രശബ്ദത്തോടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ കുട്ടിയുടെ മുഖം ചിതറി. കൈവിരലുകൾ അറ്റ നിലയിലാണ്. മൃതദേഹം തൃശൂർ മെഡിക്കൽകോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ഇത്തരമൊരു സംഭവം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നതിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് വിശദമായി അന്വേഷണം തുടങ്ങി

Related Articles

Latest Articles