Tuesday, October 27, 2026

തലമറയ്ക്കാതെയുള്ള നടിയുടെ ചിത്രം പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടു ; ഇറാനിൽ ചലച്ചിത്രോത്സവം നിരോധിച്ചു

തലമറയ്ക്കാതെയുള്ള നടിയുടെ ചിത്രമടങ്ങുന്ന പോസ്റ്റർ പ്രദർശിപ്പിച്ചെന്ന കുറ്റമാരോപിച്ച് ഇറാൻ അധികൃതർ ചലച്ചിത്രോത്സവത്തെ നിരോധിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നു. ഇറാൻ സാംസ്കാരിക മന്ത്രി ഇതു സംബന്ധിച്ച് ഉത്തരവിറക്കി. ഇറാനിയൻ ഷോർട്ട് ഫിലിം അസോസിയേഷൻ (ISFA) പുറത്തിറക്കിയ പോസ്റ്ററാണ് അധികൃതരെ കുപിതരാക്കിയത്. പ്രശസ്ത ഇറാനിയൻ നടി സൂസൻ തസ്ലീമിയാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. .

ഹിജാബണിയാത്ത യുവതിയുടെ ചിത്രം പോസ്റ്ററിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതർ അറിയിച്ചതായി ഇറാനിയൻ വാർത്താ ഏജൻസി IRNA റിപ്പോർട്ട് ചെയ്തു. 1983 മുതൽ ഇറാനിൽ സ്ത്രീകൾക്കു ഹിജാബ് നിർബന്ധമാണ്. ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിക്കാതിരുന്നതിന് മത പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന യുവതി കൊല്ലപ്പെട്ടത് വ്യാപക പ്രതിഷേധമാണ് ഇറാനിലുണ്ടാക്കിയത്.

Related Articles

Latest Articles