Tuesday, October 6, 2026

വനവാസി യുവാവിന്റെ മരണം ; പോലീസ് കൂടുതൽ പേരെ ചോദ്യം ചെയ്യുന്നു ,ഇന്നലെ ചോദ്യം ചെയ്ത ആറുപേരെ വിട്ടയച്ചു

കോഴിക്കോട് : വനവാസി യുവാവ് വിശ്വനാഥൻറ മരണത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്.കേസുമായി ബന്ധപ്പെട്ട് ഇന്നലെ ആറുപേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.വിശ്വനാഥന്റെ മരണത്തിന് ഏതാനും മണിക്കൂറുകൾ മുൻപ് സംസാരിച്ചവരാണ് ഇവർ. സിസിടിവി ദൃശ്യങ്ങൾ കാണിച്ച് വിശദമായി മൊഴി എടുത്തെങ്കിലും, വിശ്വനാഥനെ തടഞ്ഞുവച്ചവരെ കുറിച്ച് ഇതുവരെ കൃത്യമായ സൂചന കിട്ടിയിട്ടില്ല.

മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്ത ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ അന്നുണ്ടായിരുന്ന മുഴുവൻ ആളുകളുടെയും വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു.അതേസമയം വിശ്വനാഥന്റെ ഷര്‍ട്ട് കണ്ടെത്തിയിട്ടുണ്ട് , പോക്കറ്റിൽ ചില്ലറ പൈസയും ഒരു കെട്ട് ബീഡിയുമാണ്  ഉണ്ടായിരുന്നത്.

Related Articles

Latest Articles