Saturday, October 10, 2026

ട്രാഫിക് തടസമുണ്ടാക്കിയെന്നാരോപിച്ച് പിടിച്ചെടുത്ത ഓട്ടോറിക്ഷ പോലീസ് വിട്ടുനൽകിയില്ല ! കാസർഗോഡ് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി

കാസർഗോഡ് : പിടിച്ചെടുത്ത ഓട്ടോറിക്ഷ പോലീസ് വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് കാസർഗോഡ് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഓട്ടോ ഓടിക്കുന്ന അബ്ദുല്‍ സത്താറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

നെല്ലിക്കുന്ന് ജംക്ഷനില്‍ ട്രാഫിക് തടസമുണ്ടാക്കിയെന്നാരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് അബ്ദുല്‍ സത്താറിന്റെ ഓട്ടോറിക്ഷ കാസർഗോഡ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഓട്ടോ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും എസ്ഐ വിട്ട് നല്‍കിയില്ലെന്നാണ് പരാതി. ഇതില്‍ മനം നൊന്താണ് അബ്ദുല്‍ സത്താര്‍ ജീവനൊടുക്കിയതെന്നാണ് ആരോപണം.

സംഭവത്തില്‍ എസ്ഐക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവര്‍മാര്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രതിഷേധത്തിന് പിന്നാലെ ആരോപണ വിധേയനായ എസ്ഐ അനൂപിനെ ചന്ദേര പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. പരാതി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

Related Articles

Latest Articles