Monday, April 29, 2024
spot_img

അയ്യപ്പൻറെ സമ്മാനം ! ക്രിസ്മസ്–പുതുവത്സര ബംപർ അടിച്ച പുതുച്ചേരി സ്വദേശി ടിക്കറ്റെടുത്തത് ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ !

ക്രിസ്മസ്–പുതുവത്സര ബംപർ ലോട്ടറി അടിച്ച ഭാഗ്യവാനെ തിരിച്ചറിഞ്ഞു. പുതുച്ചേരി സ്വദേശിയായ 33 വയസ്സുള്ള ബിസിനസുകാരനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ശബരിമല ദർശനത്തിനുശേഷം മടങ്ങവേ ശ്രീ പത്മനാഭസ്വാമിക്ഷേത്രം സന്ദർശിച്ചപ്പോഴാണ് സമീപമുള്ള ലോട്ടറി കടയിൽനിന്ന് ഇയാൾ ലോട്ടറി വാങ്ങിയത്. ഇന്ന് ഉച്ചകഴിഞ്ഞ് 2.45 ഓടെ സുഹൃത്തുക്കളുമായും ലോട്ടറി ഏജന്റുമായും ലോട്ടറി ഡയറക്ടറേറ്റിലെത്തി പുതുച്ചേരി സ്വദേശി സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് കൈമാറി. സൗഭാഗ്യം അയ്യപ്പൻറെ സമ്മാനമാണെന്ന് അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്ന് ലോട്ടറി ഡയറക്ടറേറ്റ് വ്യക്തമാക്കി. വിവരങ്ങൾ രഹസ്യമായി ലോട്ടറി ഓഫിസിനു കൈമാറും.

30% നികുതി കഴിഞ്ഞുള്ള 12.60 കോടിരൂപയാകും ഒന്നാം സമ്മാന ജേതാവിന് ലഭിക്കുക. ടിക്കറ്റ് വിറ്റ ഏജന്റിന് 2 കോടിരൂപ കമ്മിഷനായി ലഭിക്കും. ഉയർന്ന സമ്മാനങ്ങൾ നേടുന്നവർ കേന്ദ്രസർക്കാർ നികുതിയും നൽകേണ്ടതുണ്ട്. രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഒരു കോടിവീതം ലഭിക്കും. 45 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. പാലക്കാടുനിന്നാണ് തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിന് സമീപമുള്ള ഏജന്റ് ടിക്കറ്റ് വാങ്ങിയത്.

Related Articles

Latest Articles