Friday, May 17, 2024
spot_img

എൽദോസിന് ഉത്തരം മുട്ടിയോ ?ചോദ്യം ചെയ്യലിൽ കൃത്യമായ മറുപടി നല്‍കിയില്ല,തിങ്കളാഴ്ച വീണ്ടും ഹാജരാകണം

തിരുവനന്തപുരം:പീഡനക്കേസിൽ പെരുമ്പാവൂർ എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളിയുടെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. അറസ്റ്റ് രേഖപ്പെടുത്തിയില്ല. തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നൽകി. ചോദ്യങ്ങള്‍ക്ക് എല്‍ദോസ് കൃത്യമായ മറുപടിനല്‍കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. 11 ദിവസമായി ഒളിവിലായിരുന്ന എംഎൽഎ കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്.

പാസ്പോർട്ട് അന്വേഷണ സംഘത്തിനു കൈമാറണമെന്നും കേരളം വിട്ടു പോകരുതെന്നും അടക്കമുള്ള 11 നിബന്ധനകളോടെയാണ് അഡി. സെഷൻസ് കോടതി എൽദോസിന് ജാമ്യം അനുവദിച്ചത്. ഇതിനുപിന്നാലെയാണ് ഒളിവിലായിരുന്ന എൽദോസ് പെരുമ്പാവൂരിലെത്തിയത്. എൽദോസിന്റെ ഫോണും പാസ്പോർട്ടും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എൽദോസിനെതിരായ നടപടിയെക്കുറിച്ച് പാർട്ടി ഉടൻ തീരുമാനമെടുക്കും. കെപിസിസി അംഗമാണ് എൽദോസ്.

Related Articles

Latest Articles