Monday, May 6, 2024
spot_img

യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ മാതൃരാജ്യത്തേയ്‌ക്ക് തിരിച്ചെത്തിച്ച നടപടി സമാനതകളില്ലാത്തത്; എന്നും ഭാരതം സമാധാനത്തിനൊപ്പം; എസ് ജയശങ്കർ

ദില്ലി: യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ മാതൃരാജ്യത്തേയ്‌ക്ക് തിരിച്ചെത്തിച്ച നടപടി സമാനതകളില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. എല്ലാ തിരക്കുകൾക്കിടയിലും പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചും ഒഴിപ്പിക്കൽ നടപടികൾക്ക് മേൽനോട്ടം വഹിച്ചും ജനങ്ങൾക്കൊപ്പം നിന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതു വരെ ഒരു രാജ്യം പോലും ഇത്രയേറെ ആളുകളെ മറ്റൊരു രാജ്യത്തു നിന്നും ഒഴിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

‘നാലു കേന്ദ്രമന്ത്രിമാർ യുക്രൈനിന്റെ അയൽ രാജ്യങ്ങളിൽ പോയി ഒഴിപ്പിക്കലിന് നേതൃത്വം വഹിച്ചത് കൊണ്ടാണ് ഇന്ത്യയ്‌ക്ക് ഇത്രയധികം പേരെ യുദ്ധമുഖത്ത് നിന്നും തിരിച്ചെത്തിക്കാനായത്. ബുദ്ധിമുട്ടുകളും വെല്ലുവിളികളും നിറഞ്ഞ സാഹചര്യങ്ങളിൽ ഇന്ത്യ നടത്തിയ ഒഴിപ്പിക്കൽ നടപടി മറ്റു രാജ്യങ്ങൾക്കും പ്രചോദനമായി. റഷ്യ- യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണ്. നയതന്ത്രമാണ് എല്ലാ തർക്കങ്ങളും പരിഹരിക്കാനുള്ള മാർഗങ്ങൾ. യുക്രൈനിലെ ബുച്ചയിൽ റഷ്യൻ സൈന്യം സാധാരണക്കാരെ കൂട്ടക്കൊല നടത്തിയ നടപടിയെ ഇന്ത്യ ശക്തമായി അപലപിക്കുന്നു’- അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles