ദോഹ: ലോകകപ്പ് ആവേശത്തിൽ ഏറ്റവും കൂടുതൽ ആരാധകർ കാത്തിരുന്ന മത്സരമാണ് അർജന്റീനയുടേത്.ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ അർജന്റീനയുടെ പടനായകൻ മെസ്സി അവതരിച്ചു.സൗദി അറേബ്യക്കെതിരെ ഒന്‍പതാം മിനുറ്റില്‍ മെസിയുടെ തകർപ്പൻ ഗോൾ വീണിരിക്കുകയാണ്. പരേഡസിനെ അല്‍ ബുലാഹി ബോക്‌സില്‍ ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത മെസി അനായാസം അല്‍ ഒവൈസിനെ കബളിപ്പിച്ച് പന്ത് വലയിലിട്ടു.
ലൗറ്റാരോ മാര്‍ട്ടിനസിനെ ആക്രമണത്തിന് നിയോഗിച്ച് 4-2-3-1 ശൈലിയില്‍ ടീമിനെ അണിനിരത്തിയപ്പോള്‍ ലിയോണല്‍ മെസിയും ഏഞ്ചല്‍ ഡി മരിയയും പപു ഗോമസും തൊട്ടുപിന്നിലായി നിലയുറപ്പിച്ചു. കളി മെനയുന്നതിനും പ്രതിരോധത്തിന് സഹായിക്കുന്നതിനും ഒരുപോലെ കാലുകള്‍ ചലിപ്പിക്കാന്‍ റോഡ്രിഗോ ഡീ പോളും ലീയാന്‍ഡ്രോ പരേഡസും തൊട്ടുപിന്നില്‍. പരിചയസമ്പന്നനായ ഒട്ടാമെന്‍ഡിക്കൊപ്പം ക്രിസ്റ്റ്യന്‍ റൊമീറോയും നഹ്വേല്‍ മൊളീനയും നിക്കോളാസ് തഗ്ലൈഫിക്കോയുമായിരുന്നു പ്രതിരോധത്തില്‍. ഒന്നാം നമ്പര്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസായിരുന്നു ഗോള്‍ബാറിന് കീഴെ

