ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കാൻ തയ്യാറെടുക്കുന്ന ഇന്ത്യയുടെ ചരിത്ര ദിനത്തെ അടയാളപ്പെടുത്താൻ 75 പേയ്‌ലോഡുകൾ വിക്ഷേപിക്കാനാണ് ഐഎസ്ആർഒ തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യയിലുടനീളമുള്ള 750 പെൺകുട്ടികൾ ചേർന്ന് നിർമ്മിച്ച പേയ്‌ലോഡുകളാണിത് എന്നതാണ് ഏറ്റവും വലിയ സവിശേഷത. ആസാദിസാറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ പേയ്‌ലോഡുകൾ ഓഗസ്റ്റ് ഏഴിന് എസ്എസ്എൽവിയിലൂടെ വിക്ഷേപിക്കപ്പെടും.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായാണ് ആറ് മാസത്തെ ‘മിഷൻലൈഫ്’ ഉള്ള ഈ പദ്ധതി നടപ്പിലാക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് രാവിലെ 9:18ന് പേയ്‌ലോഡുകൾ വിക്ഷേപിക്കും.c

